കൊച്ചി: സിനിമ റിവ്യു ചെയ്യുന്നതിനോടല്ല വ്യക്തിഹത്യ ചെയ്യുന്നതിനോടാണ് എതിർപ്പെന്ന് നടൻ ഉണ്ണി മുകുന്ദൻ. സിനിമ റിവ്യു ചെയ്യുന്നതിനോട് യാതോരു എതിർപ്പുമില്ല എന്നാലത് ചെയ്യുന്ന രീതിയാണ് പ്രശ്നം വ്യക്തിഹത്യ, ബോഡി ഷെയിമിംഗ്, വീട്ടുകാരെക്കുറിച്ച് പറയുന്നത് ഒക്കെ അംഗീകരിക്കാനാവില്ല.ജിവിച്ച സാഹചര്യങ്ങൾ തന്നെ ഇങ്ങനെയാക്കി എന്ന് പറഞ്ഞ് പൊതുമദ്ധ്യത്തിൽ അധിക്ഷേപിച്ചപ്പോൾ അങ്ങനെയാണ് പ്രതികരിക്കാൻ തോന്നിയതെന്നും ഉണ്ണി പറഞ്ഞു. സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.
ദൈവ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ആഗ്രഹമുണ്ടെന്ന് ഉണ്ണി വെളിപ്പെടുത്തി. വളർന്നുവന്ന സാഹചര്യങ്ങൾ അങ്ങനെയായിരുന്നു. വീട്ടിലും കുടുംബത്തിലും ദൈവാരാധനയുണ്ട്. ഇഷ്ടപ്പെട്ട കുറേ ദൈവങ്ങളുണ്ട്. പരശുരാമൻ, അർജ്ജുനൻ, മഹാഭാരതത്തിലെ നിരവധി കഥാപാത്രങ്ങൾ, അങ്ങനെ ഇത്തരത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ ആഗ്രഹമുള്ളതായി അദ്ദേഹം കൂട്ടിച്ചേർത്തു.
സിനിമയിൽ അവസം കണ്ടെത്താനായി ശ്രമിച്ചതിനെ കുറിച്ചും ഉണ്ണി മനസ് തുറന്നു. ഇന്ന് താൻ ഒരു വലിയ വണ്ടി വാങ്ങി എന്ന് പറഞ്ഞ് അത് വിവാദമായി. എന്നാൽ ഈ എറണാകുളം സിറ്റി മുഴുവൻ താൻ നടന്ന് പോയിട്ടുണ്ട് അതൊന്നും ആർക്കും അറിയില്ലെന്ന് ഉണ്ണി പറയുന്നു.
ഡബ്ബിങ് സ്റ്റുഡിയോയിൽ നിന്ന് തേവര വരെയൊക്കെ നടന്ന് പോയിട്ടുണ്ട്. വണ്ടി ഇല്ലാത്ത കാലത്ത് കുടയും ചൂടിയാണ് ഓരോ ലൊക്കേഷനിലും അവസരം ചോദിച്ച് പോവുക. അങ്ങനെ തന്റെ പതിമൂന്ന് കുടകൾ പല ലൊക്കേഷനുകളിൽ നിന്നായി നഷ്ടപ്പെട്ടിട്ടുണ്ട്.
ആ കഥയൊക്കെ മമ്മൂക്കയ്ക്ക് അറിയാം. അദ്ദേഹം ഇതൊക്കെ ശ്രദ്ധിച്ചിട്ടുണ്ടെന്ന് ഉണ്ണി കൂട്ടിച്ചേർത്തു.
Discussion about this post