തിരുവനന്തപുരം : തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. ചിറയൻകീഴ് അഴൂരിലാണ് സംഭവം. യാത്രക്കാർക്ക് ആർക്കും പരിക്കില്ല. ബസ് പൂർണമായും കത്തിനശിച്ചു.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ആറ്റിങ്ങലിൽനിന്ന് തിരുവനന്തപുരത്തേക്ക് വന്ന ബസിനാണ് തീപിടിച്ചത്. ബസിന്റെ എഞ്ചിന്റെ ഭാഗത്തുനിന്ന് പുക ഉയരുന്നത് ഡ്രൈവറുടെയും യാത്രക്കാരുടെയും ശ്രദ്ധയിൽപ്പെട്ടു.
ഇതോടെ ബസ് നിർത്തി, വാഹനത്തിലുണ്ടായിരുന്ന 30 ഓളം യാത്രക്കാർ പുറത്തിറങ്ങി. ഇതിന് പിന്നാലെയാണ് തീ പടർന്നുപിടിച്ചത്. രണ്ട് യൂണിറ്റ് ഫയർഫോഴ്‌സ് സ്ഥലത്തെത്തി 15 മിനിറ്റ് നേരമെടുത്ത് തീ അണച്ചു.
Discussion about this post