തമിഴിനു പിന്നാലെ തെലുങ്ക് സിനിമാ ലോകത്തും അരങ്ങേറ്റത്തിന് ഒരുങ്ങി മലയാളികളുടെ പ്രിയ താരം ജോജു ജോര്‍ജ്. പഞ്ച വൈഷ്ണവ് തേജ് നായകനാവുന്ന ചിത്രത്തില്‍ പ്രതിനായക കഥാപാത്രത്തെയാണ് ജോജു അവതരിപ്പിക്കുന്നത്. സിതാര എന്‍റര്‍ടെയ്ന്‍മെന്‍റ്സും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസും ചേർന്നാണ് ചിത്രം നിര്‍മ്മിക്കുന്നത് നവാഗതനായ എന്‍ ശ്രീകാന്ത് റെഡ്ഡിയാണ് സംവിധാനം. ശ്രീലീലയാണ് ചിത്രത്തിലെ നായിക.
ചിത്രത്തിലെ ജോജു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ലുക്കിനൊപ്പമാണ് താരത്തിന്‍റെ തെലുങ്ക് അരങ്ങേറ്റം നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ചെങ്ക റെഡ്ഡി എന്നാണ് ജോജു അവതരിപ്പിക്കുന്ന വില്ലന്‍ കഥാപാത്രത്തിന്‍റെ പേര്.
ബ്രൗണ്‍ നിറത്തിലുള്ള ഒരു ഷര്‍ട്ട് ധരിച്ച് ഒരു കൈയ്യിൽ ആയുധവും മറുകൈയില്‍ സിഗരറ്റ് ലൈറ്ററുമായാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ജോജുവിന്റെ നില്‍പ്പ്. വലിയ പ്രേക്ഷകശ്രദ്ധ നേടിയ ജോജുവിന്‍റെ ഏറ്റവും പുതിയ ചിത്രം ഇരട്ടയ്ക്ക് അഭിനന്ദനങ്ങളും പുറത്തെത്തിയ തെലുങ്ക് പോസ്റ്ററില്‍ ഉണ്ട്.
https://twitter.com/SitharaEnts/status/1635953249365950464
നേരത്തെ ധനുഷ് നായകനായ ‘ജഗമേ തന്തിരം’ എന്ന സിനിമയിലൂടെയാണ് ജോജു തമിഴിൽ അരങ്ങേറ്റം കുറിച്ചിത്
Discussion about this post