ഇടുക്കി: തൊടുപുഴയിൽ ബ്യൂട്ടിപാർലറിന്റെ മറവിൽ പ്രവർത്തിച്ച അനാശ്യാസ കേന്ദ്രത്തിൽ പോീസ് റെയ്ഡ്. തൊടുപുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തുള്ള ലാവ ബ്യൂട്ടിപാർലറിലാണ് റെയ്ഡ് നടന്നത്. മലയാളി യുവതികൾ ഉൾപ്പെടെ 5 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബ്യൂട്ടി പാർലർ ഉടമയായ കോട്ടയം കാണക്കാരി സ്വദേശി ടി കെ സന്തോഷ് ഒളിവിലാണ്.
അനധികൃത മസാജിങ് സെൻററും അനാശാസ്യ പ്രവർത്തനങ്ങളും ബ്യൂട്ടിപാർലറിനെ മറയാക്കി പ്രവർത്തിക്കുന്നു എന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് ഡിവൈഎസ്പി മധു ബാബുവിൻറെ നേതൃത്വത്തിലുള്ള സംഘം കേന്ദ്രത്തിൽ പരിശോധന നടത്തിയത്. ഈ സമയത്ത് ഇടപാടുകാരായ മുട്ടം സ്വദേശികളായ രണ്ട് യുവാക്കളും വയനാട്, തിരുവനന്തപുരം സ്വദേശിനികളായ യുവതികളുമാണ് ഉണ്ടായിരുന്നത്.
ബ്യൂട്ടിപാർലർ ഉടമയ്ക്ക് ഇത്തരം ഇടപാട് കേന്ദ്രങ്ങൾ വേറെയുമുണ്ടെന്ന് നിഗമനത്തിൽ മറ്റ് ജില്ലകളിലും അന്വേഷണം വ്യാപിപ്പിച്ച് കഴിഞ്ഞു.
Discussion about this post