എറണാകുളം: നടൻ ഇന്നസെന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാരീരിക അവശതകളെ തുടർന്ന് ദിവസങ്ങൾക്ക് മുൻപാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.
അർബുദത്തെ തുടർന്നുള്ള ആരോഗ്യപ്രശ്‌നങ്ങളാണ് അദ്ദേഹത്തിന്. ചികിത്സയിലിരിക്കെ ഇന്നലെ വൈകീട്ടോടെയായിരുന്നു ആരോഗ്യനില മോശമായത്. അതേസമയം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ഇന്നസെന്റിനൊപ്പം ഭാര്യയും മക്കളുമുണ്ട്.
Discussion about this post