വയനാട്: വീടിന്റെ ടെറസിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവിനെ എക്സൈസ് സംഘം പിടികൂടി. മാനന്തവാടി അഞ്ചുകുന്ന് കണക്കശേരി വീട്ടിൽ റഹൂഫ് ആണ് പിടിയിലായത്.
രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് റഹൂഫ് പിടിയിലായത്. ടെറസിൽ നട്ടുവളർത്തിയിരുന്ന ഒരു മീറ്ററോളം നീളമുള്ള കഞ്ചാവ് ചെടിയാണ് എക്സൈസ് സംഘം കണ്ടെടുത്തത്. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ റഹൂഫിനെ റിമാൻഡ് ചെയ്തു.
കഞ്ചാവ് ചെടി നട്ടുവളർത്തിയതിന് കഴിഞ്ഞ ഒരു വർഷത്തിനിടെ വയനാട് ജില്ലയിൽ മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തത്. ജില്ലയിൽ കഞ്ചാവ് വിൽപ്പന വർദ്ധിക്കുന്നതായി പൊതുജനങ്ങൾക്കിടയിൽ പരാതി വ്യാപകമാണ്.
Discussion about this post