കൽപ്പറ്റ: കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ മറിഞ്ഞ് നാലര വയസുകാരന് ദാരുണാന്ത്യം. വയനാട് മേപ്പാടി നെടുങ്കരണയിലാണ് സംഭവം. വയനാട് മേപ്പാടി ഓടത്തോട് സ്വദേശികളായ ഷമീർ, സുബൈറ ദമ്പതികളുടെ മകൻ മുഹമ്മദ് യാമിനാണ് മരിച്ചത്.
രാത്രി 9.30 ഓടെ ബന്ധുവീട്ടിൽ പോയി മടങ്ങുകയായിരുന്നു കുടുംബം. തേയില തോട്ടങ്ങൾക്കിടയിൽ നിന്ന് കാട്ടുപന്നി പെട്ടന്ന് റോഡിലേക്ക് ചാടുകയായിരുന്നു. ഓട്ടോ മറിഞ്ഞ് അപകടത്തിൽ കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതാണ് മരണകാരണമായത്.
ഓട്ടോയിലുണ്ടായിരുന്ന മാതാവ് സുബൈറയ്ക്കും ഇവരുടെ മറ്റൊരു മകൻ മുഹമ്മദ് അമീനും ഉൾപ്പെടെ പരിക്കേറ്റിട്ടുണ്ട്. ഇവരെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് നിന്ന് ഊട്ടിയിലേക്കുളള അന്തർ സംസ്ഥാന പാതയാണിത്.
Discussion about this post