കൊല്ലം : കൊല്ലത്ത് പതിനാറുകാരി പ്രസവിച്ച സംഭവത്തിൽ 21 കാരനെ പോലീസ് പിടികൂടി. പെരിനാട് കുഴിയം തെക്ക് അഖിൽഭവനിൽ പ്രഗിൽ (21) ആണ് പിടിയിലായത്. പ്ലസ് വൺ വിദ്യാർത്ഥിനിയായ പെൺകുട്ടിയെ ഇയാൾ പീഡിപ്പിച്ചതായാണ് വിവരം.
കഴിഞ്ഞ ദിവസം വീട്ടിൽ വെച്ചാണ് പെൺകുട്ടി പ്രവസിച്ചത്. സ്ഥലത്തെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഡോക്ടർ അറിയിച്ചതിനെ തുടർന്ന് അഞ്ചാലുംമൂട് പോലീസ് കേസെടുത്ത് പെൺകുട്ടിയുടെ മൊഴിരേഖപ്പെടുത്തി പ്രതിയെ പിടികൂടുകയായിരുന്നു.
കുണ്ടറ പോലീസ് സ്റ്റേഷൻ പരിധിയിലാണ് പ്രതിയുടെ വീട്. അതിനാൽ വിശദമായ അന്വേഷണത്തിന് കുണ്ടറ പോലീസിനു കൈമാറും.
Discussion about this post