Friday, August 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Health

പകലരുത് ; രാത്രിയിൽ തന്നെ ഉറങ്ങണം ; പകൽ ഉറങ്ങിയാൽ നിങ്ങളുടെ ശരീരത്തിൽ സംഭവിക്കുന്നത്

by Brave India Desk
Mar 18, 2023, 11:54 am IST
in Health
Share on Facebook
Tweet
WhatsAppTelegram

രാത്രിയില്‍ ഉറങ്ങാന്‍ മടിയുള്ള ആളാണോ നിങ്ങള്‍? ഉറങ്ങാന്‍ കിടന്നാലും ഫോണില്‍ നോക്കി സമയമേറെ കളയാറുണ്ടോ. നിങ്ങള്‍ മാത്രമല്ല പലരും അങ്ങനെയാണ്. 35 ശതമാനം അമേരിക്കക്കാര്‍ക്കും (പ്രായപൂര്‍ത്തിയായവര്‍) രാത്രിയില്‍ ആറുമണിക്കൂര്‍ പോലും ഉറക്കം കിട്ടുന്നില്ലെന്ന് അവിടുത്തെ രോഗനിയന്ത്രണ ബോര്‍ഡ് (സിഡിസി) കണ്ടെത്തിയിരുന്നു. നൈറ്റ് ഫിഷ്റ്റ് എടുക്കുന്നവര്‍ക്കും, രാത്രി മുഴുവന്‍ ഇരുന്ന് പഠിക്കുകയും ഗെയിം കളിക്കുകയും ഒക്കെ ചെയ്യുന്നവര്‍ക്കും പലപ്പോഴും രാത്രിയിലെ മുഴുവന്‍ ഉറക്കവും നഷ്ടപ്പെടും. രാത്രി ഉറക്കം നഷ്ടപ്പെടുന്നത് ശരീരത്തിന് ഒട്ടും നല്ലതല്ല. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി, രൂപം, തലച്ചോറിന്റെ പ്രവര്‍ത്തനം എന്നിവയെ എല്ലാം രാത്രി ഉറക്കമില്ലായ്മ പ്രതികൂലമായി ബാധിക്കും.

കണ്ണ് വീര്‍ത്തിരിക്കുക, കണ്ണിനടിയിലെ കറുപ്പ്, ഭക്ഷണത്തോടുള്ള ആസക്തി, അസാധാരണ വിശപ്പ്, അതുകാരണമുള്ള അമിതവണ്ണം, വീട്ടുജോലിയിലും ഓഫീസിലെ ജോലിയിലും ശ്രദ്ധക്കുറവ്, പ്രതിരോധശേഷി കുറയുക മൂലം അടിക്കടിയുള്ള രോഗബാധ എന്നിവ മതിയായ ഉറക്കം കിട്ടാത്തതിന്റെ ഫലമായി ശരീരം കാണിക്കുന്ന ലക്ഷണങ്ങളാണ്.

Stories you may like

അലാറം അടിച്ചതും ആ സ്വപ്നം എങ്ങോട്ട് പോയി? തലച്ചോറിനുള്ളിൽ സംഭവിക്കുന്നത് ഇതാണ്!

പൈപ്പ് തുറക്കുമ്പോൾ ആ രൂക്ഷ മണം! ക്ലോറിൻ വെള്ളം ഉള്ളിൽ ചെന്നാൽ എന്താണ് സംഭവിക്കുക?

എന്തിനാണ് നമ്മള്‍ ഉറങ്ങുന്നത്?

പ്രായപൂര്‍ത്തിയായ ഒരു വ്യക്തിക്ക് ശരീരത്തിന്റെ പ്രവര്‍ത്തനം കൃത്യമായി നടക്കുന്നതിനും ആരോഗ്യം നിലനിര്‍ത്തുന്നതിനും ദിവസവും ശരാശരി ആറുമുതല്‍ എട്ടുമണിക്കൂര്‍ വരെ ഉറക്കം ആവശ്യമാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഉറക്കത്തിലൂടെ ശരീരത്തിന് ഉന്മേഷവും ഊര്‍ജ്ജവും ലഭിക്കുന്നു. പക്ഷേ അറുപത് ശതമാനം ആളുകളും മതിയായ അളവില്‍ ഉറങ്ങുന്നില്ലെന്നാണ് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്.

ന്യൂറോട്രാന്‍സ്മിറ്ററായ അഡിനോസിന്റെ അളവ് വര്‍ധിപ്പിച്ചും നമ്മുടെ ദൈനംദിനകാര്യങ്ങളെ നിയന്ത്രിക്കുന്ന സിക്കാര്‍ഡിയന്‍ ക്ലോക്ക് എന്ന ശരീരത്തിലെ ജൈവഘടികാരത്തില്‍ നിന്നുള്ള സിഗ്നലുകള്‍ ഉപയോഗപ്പെടുത്തിയുമാണ് ശരീരം ഉറക്കത്തെ ആകര്‍ഷിക്കുന്നത്. ഈ രണ്ട് സംവിധാനങ്ങളുടെയും ഒന്നിച്ചുള്ള പ്രവര്‍ത്തനമാണ് ഓരോ വ്യക്തിക്കും അനുയോജ്യമായ ഉറക്കസമയം നിശ്ചയിക്കുന്നത്. ഭൂരിഭാഗം ആളുകളും രാത്രി 12 മണിക്കും രാവിലെ ആറുമണിക്കും ഉച്ചയ്ക്ക് രണ്ട് മണിക്കും വൈകുന്നേരം നാലുമണിക്കും ഇടയ്ക്കുള്ള സമയത്താണ് ഉറക്കത്തിന്റെ ഉച്ചസ്ഥായിയിലെത്തുന്നത്.

ഉറക്കമില്ലെങ്കില്‍ ശരീരത്തില്‍ എന്ത് സംഭവിക്കും?

മതിയായ അളവിലുള്ള ഉറക്കം ലഭിക്കാതെ വന്നാല്‍ അത് ശരീരത്തെ മാത്രമല്ല, മനസിനെയും ബാധിക്കും. രക്തസമ്മര്‍ദ്ദം, ശരീര താപനില, നിരവധി ഹോര്‍മോണുകള്‍, ദഹനരസങ്ങള്‍ തുടങ്ങിയ പല ഘടകങ്ങളുടെയും നിലയടക്കം ശാരീരിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത് സിക്കാര്‍ഡിയന്‍ ക്ലോക്ക് ആണ്. ചിക്കാഗോ സര്‍വ്വകലാശാല നടത്തിയ ഒരു പഠനത്തില്‍ തുടര്‍ച്ചയായി ആറുദിവസം രാത്രിയില്‍ നാലുമണിക്കൂര്‍ മാത്രം ഉറങ്ങിയവരില്‍ ശരീരത്തിലെ രക്തസമ്മര്‍ദ്ദത്തിന്റെയും സ്‌ട്രെസ്സ് ഹോര്‍മോണായ കോര്‍ട്ടിസോളിന്റെയും നില ഉയര്‍ന്നിരിക്കുന്നതായും ഒരു രോഗത്തിനെതിരായ ആന്റിബോഡിയുടെ ഉല്‍പ്പാദനം കുറഞ്ഞതായും കണ്ടെത്തി. മാത്രമല്ല, ഇന്‍സുലിന്‍ പ്രതിരോധത്തിന്റെ ലക്ഷണങ്ങളും അവര്‍ കാണിച്ചിരുന്നു. ടൈപ്പ് 2 പ്രമേഹത്തിന് മുന്നോടിയായാണ് ശരീരം അത്തരം ലക്ഷണങ്ങള്‍ കാണിക്കുക.

ഉറക്കക്കുറവ് മൂലം ക്ഷീണവും മറ്റ് പല അസ്വസ്ഥതകളും ശരീരം പ്രകടിപ്പിക്കും. ഓര്‍മ്മക്കുറവ്, ഏകാഗ്രതക്കുറവ് എന്നിവയും ഉറക്കമില്ലായ്മയുടെ അനന്തരഫലമായി ഉണ്ടാകും. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ നമ്മുടെ പ്രതികരണശേഷി, നിഗമനങ്ങളിലെത്താനുള്ള ശേഷി, കാഴ്ചപ്പാട് എന്നിവയെയും സാരമായി ബാധിക്കും. ഉറങ്ങുന്ന സമയം കുറയുന്നതിനനുസരിച്ച് ശരീരത്തില്‍ അതുകൊണ്ടുള്ള പ്രശ്‌നങ്ങളും വര്‍ധിച്ചുവരും. ഉദാഹരണത്തിന് മതിയായ ഉറക്കം കിട്ടാത്തവരില്‍ വണ്ണം വെക്കല്‍, ഹൃദ്രോഗം, പ്രമേഹം, സ്‌ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യതയും അധികമാണ്.

ഉറക്ക നഷ്ടത്തിന്റെ പരിഹാരമെന്ത്?

ജോലിഭാരം കൊണ്ട് ആവശ്യത്തിന് ഉറക്കം കിട്ടാത്ത സാഹചര്യം ഉണ്ടെങ്കില്‍ വാരാന്ത്യങ്ങളില്‍ കുറച്ചധികം നേരം ഉറക്കത്തിനായി മാറ്റിവെക്കുക. കൃത്യമായ ആഹാരക്രമവും വ്യായാമവും പോലെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ വളരെ പ്രധാനമാണ് ശരിയായ ഉറക്കവും. വളരെ തിരക്കുള്ള ആളുകളെ സംബന്ധിച്ചെടുത്തോളം ഒരു ദിവസം മതിയായ അളവില്‍ ഉറങ്ങിയെങ്കില്‍ പിറ്റേദിവസം ആ നഷ്ടം നികത്തുംവിധം ഉറങ്ങുക സാധ്യമായിരിക്കില്ല. എന്നാല്‍ വരുംദിവസങ്ങളില്‍ കുറച്ചധികം നേരം ഉറങ്ങി ആ നഷ്ടം നികത്താന്‍ ശ്രമിക്കുക.

ദിവസവും കിട്ടേണ്ട ഉറക്കം ശരീരത്തിന് കിട്ടിയേ മതിയാകൂ. അല്ലാത്ത പക്ഷം ആ നഷ്ടപ്പെട്ട ഉറക്കം കൂടി വരുംദിവസങ്ങളിലോ ആഴ്ചകളിലോ ആയി നികത്തണമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. എങ്കില്‍ മാത്രമേ ശരീരത്തിന് ഉന്മേഷം കണ്ടെത്താനാകൂ.

പകലുറക്കം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • പകലുറങ്ങുന്നവര്‍ അതിനായി കൃത്യമായ ഒരു സമയം തെരഞ്ഞെടുക്കുക വളരെ പ്രധാനമാണ്. അല്ലാത്ത പക്ഷം അത് രാത്രിയുറക്കത്തെ ബാധിക്കും. ഉച്ചഭക്ഷണത്തിന് ശേഷം മയങ്ങുന്നതാണ് നല്ലത്.
  • പകല്‍സമയത്തെ ഉറക്കം 20-30 മിനിട്ടായി പരിമിതപ്പെടുത്തണം. മണിക്കൂറുകളോളം ഉറങ്ങിയാല്‍ അത് രാത്ര ഉറക്കം കുറയ്ക്കും.
  • പകലുറക്കത്തിനായി ശബ്ദം കുറഞ്ഞ, വെളിച്ചം കുറഞ്ഞ ഇടം കണ്ടെത്തുക.

രാത്രിയില്‍ നന്നായി ഉറങ്ങാന്‍ ചില നുറുങ്ങുവിദ്യകള്‍

  • ഉച്ച കഴിഞ്ഞ് കഫീന്‍ അടങ്ങിയ ഭക്ഷണപാനീയങ്ങള്‍ അമിതമായി കുടിക്കുന്നത് രാത്രിയില്‍ ഉറക്കം നഷ്ടപ്പെടാന്‍ കാരണമാകും. ഗാഢനിദ്രയെയും കഫീന്‍ ഉപയോഗം ഇല്ലാതാക്കും.
  • എല്ലാ ദിവസവും വ്യായാമം ചെയ്യുക. വ്യായാമം ചെയ്ത് ക്ഷീണിക്കുന്ന ശരീരം സ്വാഭാവികമായി തന്നെ ഉറക്കത്തിലേക്ക് വഴുതിവീഴും.
  • ഓര്‍ക്കുക, മൊബൈല്‍, കംപ്യൂട്ടര്‍, തുടങ്ങിയ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഷട്ട്ഡൗണ്‍ ചെയ്ത് ഏറെക്കഴിഞ്ഞാലേ നിങ്ങളുടെ തലച്ചോറിനെ സ്വിച്ച്ഓഫ് ആക്കാനാകൂ. അതുകൊണ്ട് ഉറങ്ങുന്നതിന് കുറഞ്ഞത് ഒരു മണിക്കൂര്‍ മുമ്പെങ്കിലും ഇവ ഓഫ് ചെയ്തുവെക്കുകയോ അവയില്‍ നോക്കുന്നത് നിര്‍ത്തുകയോ ചെയ്യുക. ഇനി ഫോണ്‍ ഉപയോഗിക്കാതെ വയ്യെങ്കില്‍ ബാക്ക്‌ലൈറ്റിംഗോ നൈറ്റ്‌ലൈറ്റോ ഓണ്‍ ചെയ്യുക. ഇവ കണ്ണുകള്‍ക്ക് ആയാസമുണ്ടാക്കില്ല. ഉറങ്ങുന്നതിന് മുമ്പ് പുസ്തകം വായിക്കുന്നത് തലച്ചോറിനെ റിലാക്‌സ് ആക്കാനും ശാന്തമാക്കാനും നല്ലതാണ്.
Tags: Sleep DeprivationNight SleepNap
Share18
Tweet
SendShare

Latest stories from this section

നമ്മളെയെല്ലാം നിർമ്മിച്ച ആ ഒരൊറ്റ മൂലകം! കാർബണിന്റെ ഈ രഹസ്യം നിങ്ങളറിഞ്ഞിട്ടുണ്ടോ?

നമ്മളെയെല്ലാം നിർമ്മിച്ച ആ ഒരൊറ്റ മൂലകം! കാർബണിന്റെ ഈ രഹസ്യം നിങ്ങളറിഞ്ഞിട്ടുണ്ടോ?

മദ്യം കഴിക്കാത്തവർക്കും കരൾ രോഗം വരുമോ?

മദ്യം കഴിക്കാത്തവർക്കും കരൾ രോഗം വരുമോ?

കണ്ണിന്റെ കാഴ്ച പകുതി പോയോ? ‘6/9’ എന്ന സംഖ്യയുടെ സത്യമറിയാം!

കണ്ണിന്റെ കാഴ്ച പകുതി പോയോ? ‘6/9’ എന്ന സംഖ്യയുടെ സത്യമറിയാം!

ധൃതി പിടിച്ച് ആഹാരം കഴിക്കാറുണ്ടോ? ഇവർക്ക് പൊതുവായി ഉള്ള ആ 4 വ്യക്തിത്വ സവിശേഷതകൾ

ധൃതി പിടിച്ച് ആഹാരം കഴിക്കാറുണ്ടോ? ഇവർക്ക് പൊതുവായി ഉള്ള ആ 4 വ്യക്തിത്വ സവിശേഷതകൾ

Discussion about this post

Latest News

പണി മുടക്കി വിൻഡോസ്; വലഞ്ഞ് ഉപഭോക്താക്കൾ; കമ്പനികൾക്ക് ഭീമൻ നഷ്ടം

‘അന്ന് ഗൂഗിളിനെ ഉപദേശിച്ചു, ഇന്ന് സ്വന്തം കാര്യം കഷ്ടം!’; ചൈനയിൽ മൈക്രോസോഫ്റ്റ് പൂട്ടിക്കെട്ടലിലേക്ക്? രക്ഷകനായി എ.ഐ മാത്രം!

ഉത്തരാഖണ്ഡിൽ വീണ്ടും തുരങ്കം തകർന്ന് അപകടം ; ഉള്ളിൽ കുടുങ്ങി തൊഴിലാളികൾ ; യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനവുമായി സംസ്ഥാന സർക്കാർ

ഉത്തരാഖണ്ഡിൽ വീണ്ടും തുരങ്കം തകർന്ന് അപകടം ; ഉള്ളിൽ കുടുങ്ങി തൊഴിലാളികൾ ; യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനവുമായി സംസ്ഥാന സർക്കാർ

ഇന്നലെ പറഞ്ഞത് കൊള്ളേണ്ടടത്ത് കൊണ്ടു, സഹോദരന്റെ ഭാര്യയ്ക്ക് ഇന്ന് ട്രാൻസ്ഫർ ഓർഡർ കിട്ടി ; സുകുമാരൻ നായർക്കെതിരെ വീണ്ടും അനൂപ് ചന്ദ്രൻ

ഇന്നലെ പറഞ്ഞത് കൊള്ളേണ്ടടത്ത് കൊണ്ടു, സഹോദരന്റെ ഭാര്യയ്ക്ക് ഇന്ന് ട്രാൻസ്ഫർ ഓർഡർ കിട്ടി ; സുകുമാരൻ നായർക്കെതിരെ വീണ്ടും അനൂപ് ചന്ദ്രൻ

ശുചിമുറിയിൽ സിഗരറ്റ് വലിച്ചു; ചോദ്യം ചെയ്ത യാത്രികരോടും ജീവനക്കാരോടും  കയർത്തു; എയർ ഇന്ത്യ വിമാനത്തിൽ മോശമായി പെരുമാറിയ അമേരിക്കൻ പൗരനെതിരെ കേസ്

പൈലറ്റുമാർക്ക് മയക്കുമരുന്ന് പരിശോധന നിർബന്ധമാക്കി എയർ ഇന്ത്യ ; ഫൂക്കറ്റ്-ഡൽഹി വിമാന അപകടത്തിന് പിന്നാലെ കർശന നടപടികൾ

‘സതീശൻ പൊട്ടൻ കളിക്കരുത്!; വാർത്ത നീക്കം ചെയ്തത് അധികാരികൾ പറഞ്ഞിട്ടെന്ന് AI മറുപടി!’;  വിവാദത്തിൽ തോമസ് ഐസക്!

‘സതീശൻ പൊട്ടൻ കളിക്കരുത്!; വാർത്ത നീക്കം ചെയ്തത് അധികാരികൾ പറഞ്ഞിട്ടെന്ന് AI മറുപടി!’;  വിവാദത്തിൽ തോമസ് ഐസക്!

സുഖ്‌ബീർ സിംഗ് ബാദലിന് നേരെ വീണ്ടും വധശ്രമം : സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ; റിപ്പോർട്ട് തേടി പ്രധാനമന്ത്രി

സുഖ്‌ബീർ സിംഗ് ബാദലിന് നേരെ വീണ്ടും വധശ്രമം : സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ; റിപ്പോർട്ട് തേടി പ്രധാനമന്ത്രി

അന്ന് തോക്കുകളേന്തി വനപാതയിലൂടെ’ ഇന്ന് ഫാഷൻ റാമ്പിൽ; ബസ്തറിലെ മുൻ നക്സലുകൾ

അന്ന് തോക്കുകളേന്തി വനപാതയിലൂടെ’ ഇന്ന് ഫാഷൻ റാമ്പിൽ; ബസ്തറിലെ മുൻ നക്സലുകൾ

Kissan Jam ആരുടേതാണ്?നമ്മുടെ ബാല്യങ്ങൾക്ക് മധുരം പകർന്ന ബ്രാൻഡ്

Kissan Jam ആരുടേതാണ്?നമ്മുടെ ബാല്യങ്ങൾക്ക് മധുരം പകർന്ന ബ്രാൻഡ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies