ലക്‌നൗ: ഭർത്താവിന്റെ ക്രൂര പീഡനങ്ങളിൽ നിന്നും രക്ഷനേടാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സഹായം തേടി ഗർഭിണിയായ മുസ്ലീം യുവതി. ഭർത്താവ് വേശ്യാവൃത്തിയ്ക്ക് നിർബന്ധിച്ചതോടെയാണ് ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ യുവതി രംഗത്ത് എത്തിയത്. ഭർതൃപിതാവ് ബലാത്സംഗം ചെയ്തതായും യുവതി ആരോപിക്കുന്നുണ്ട്.
മസാഫർനഗർ സ്വദേശിനിയ്ക്കാണ് ഈ ദുരവസ്ഥയുണ്ടായത്. ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ നടപടി ആവശ്യപ്പെട്ട് ഏഴ് മാസം ഗർഭിണിയായ യുവതി കഴിഞ്ഞ ദിവസം പോലീസിനെ സമീപിച്ചിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
2018 ലാണ് ഭർത്താവ് അലി ഷെറിനെ വിവാഹം ചെയ്തതെന്ന് യുവതി പറയുന്നു. ഇതിൽ ഒരു മകളുമുണ്ട്. വിവാഹം കഴിഞ്ഞ നാൾ മുതൽ ഭർതൃവീട്ടുകാർ പീഡിപ്പിച്ചുവരികയാണ്. ആദ്യം കഠിനമായ വീട്ടുജോലികൾ നൽകിയായിരുന്നു പീഡനം. പിന്നീട് ദോഹോപദ്രവം ഏൽപ്പിക്കാൻ ആരംഭിച്ചു. എന്നാൽ എല്ലാം സഹിക്കുകയായിരുന്നു. ഇതിനിടെ ഭർതൃപിതാവിന്റെ ഭാഗത്ത് നിന്നും മോശം പെരുമാറ്റം ഉണ്ടാകാൻ തുടങ്ങി. ഒരിക്കൽ വീട്ടിൽ ആരുമില്ലാത്ത നേരത്ത് ഭർതൃപിതാവും സഹോദരിയുടെ ഭർത്താവും ചേർന്ന് പീഡിപ്പിച്ചു.
ഇക്കാര്യം ഭർത്താവിനോട് പറഞ്ഞപ്പോൾ തുടർന്നും അവർക്ക് വഴങ്ങാനായിരുന്നു നിർദ്ദേശം. ഗർഭിണിയായിരുന്നപ്പോൾ പോലും ഇവർ പീഡിപ്പിച്ചിരുന്നതായും യുവതി വ്യക്തമാക്കി.
മകൾ ജനിച്ചതിന് ശേഷം ഭർത്താവിനൊപ്പം മുസാഫർനഗറിലേക്ക് വന്നു. ഇവിടെവച്ചാണ് ജീവിതം കൂടുതൽ നരകതുല്യമായത്. മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ ഭർത്താവ് സുഹൃത്തുക്കളിൽ നിന്നും പണം വാങ്ങി തന്നെ കാഴ്ചവച്ചു. പണത്തിന് ആവശ്യം വരുമ്പോഴെല്ലാം ഇത് തുടർന്നു. ഒൻപതോളം പേർക്കൊപ്പം ഇതുവരെ കിടക്ക പങ്കിട്ടു. മകളുടെ കഴുത്തിൽ കത്തിവച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ഇതിന് നിർബന്ധിച്ചിരുന്നത്. ഇതിനിടെ വീണ്ടും ഗർഭിണിയായി.
പണത്തിനായി സുഹൃത്തുക്കൾക്ക് പുറമേ മറ്റുള്ളവർക്കൊപ്പവും ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് ആവശ്യപ്പെട്ട് ഇയാൾ മർദ്ദനം ആരംഭിച്ചു. പീഡനം അസഹ്യമായതിനെ തുടർന്ന് ഇക്കഴിഞ്ഞ ഡിസംബറിൽ സ്വന്തം വീട്ടിലേക്ക് വരികയായിരുന്നു. എന്നാൽ ഇതിന് ശേഷം ഇയാൾ ഭീഷണി തുടങ്ങി. ഇതോടെയാണ് പോലീസിൽ അഭയം പ്രാപിച്ചത്. തന്റെ പരാതി എത്രയും വേഗം മുഖ്യമന്ത്രിയെ അറിയിക്കണം എന്നാണ് യുവതിയുടെ ആവശ്യം. പരാതിയിൽ നടപടി സ്വീകരിച്ചില്ലെങ്കിൽ ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദു മതം സ്വീകരിക്കുമെന്നും യുവതി പറയുന്നു.
Discussion about this post