കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയെ ജീവനക്കാരൻ പീഡിപ്പിച്ചു. ശസ്ത്രക്രിയയ്ക്ക് പിന്നാലെയാണ് ആശുപത്രി അറ്റൻഡറാണ് യുവതിയെ പീഡനത്തന് ഇരയാക്കിയത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിനെ തുടർന്ന് ഇയാൾ ഒളിവിലാണ്.
ശനിയാഴ്ച രാവിലെയാണ് സംഭവം. പ്രധാന ശസ്ത്രക്രിയ തിയറ്ററിൽ നിന്ന് ശസ്ത്രക്രിയയ്ക്കു ശേഷം യുവതിയെ സ്ത്രീകളുടെ സർജിക്കൽ ഐസിയുവിൽ പ്രവേശിപ്പിച്ചപ്പോഴാണ് സംഭവം നടക്കുന്നത്.
സർജിക്കൽ ഐസിയുവിലേക്ക് യുവതിയെ കൊണ്ടു വന്നതിന് ശേഷം മടങ്ങിയ അറ്റൻഡർ കുറച്ചു സമയത്തിന് ശേഷം വീണ്ടും വരികയായിരുന്നു. ഈ സമയം മറ്റൊരു രോഗിയുടെ നില ഗുരുതരമായതോടെ എല്ലാവരും അങ്ങോട്ട് പോയി. അപ്പോഴാണ് പീഡനംനടന്നത്.
ശസ്ത്രക്രിയയ്ക്ക് ശേഷം മയക്കം പൂർണമായും മാറാത്ത അവസ്ഥയിലായിരുന്നു യുവതി. പിന്നീടാണ് ഇക്കാര്യം ബന്ധുക്കളോട് പറയുന്നത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ ആശുപത്രി അധികൃതർ വിവരങ്ങൾ ശേഖരിച്ചു. മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമ്മിഷണർ കെ.സുദർശന്റെ നേതൃത്വത്തിലാണ് അന്വേഷണം.
Discussion about this post