മനുഷ്യനും നായ്ക്കളും തമ്മിലുള്ള ആത്മബന്ധത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. മനുഷ്യരുടെ ഭാഷയും സ്‌നേഹവും മനസിലാക്കും, അഭേദ്യമായ സ്‌നേഹബന്ധം കാത്തുസൂക്ഷിക്കും, വിശ്വസ്തരാണ് എന്നതടക്കം പല കാരണങ്ങളുണ്ട് ഈ കൂട്ടുകെട്ടിന് പിന്നില്‍. മനുഷ്യനും നായയും സാമൂഹ്യജീവികള്‍ ആയതിനാല്‍ ഈ കൂട്ടുകെട്ട് ഇരുകൂട്ടര്‍ക്കും ഗുണകരവുമാണ്.
സന്തോഷമായിരിക്കുമ്പോള്‍ ഒരുപോലുള്ള വികാരങ്ങള്‍ ഉണ്ടാകുന്നത് പോലെ ഉത്കണ്ഠരായിരിമ്പോഴും മനുഷ്യര്‍ക്കും നായകള്‍ക്കും ഒരേ മനസാണ്. PLOS One ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഈ കണ്ടെത്തലുള്ളത്. ഉത്കണ്ഠയുള്ളതും ഇല്ലാത്തതുമായ നായകളുടെ തലച്ചോറിന്റെ സ്‌കാന്‍ റിപ്പോര്‍ട്ടുകള്‍ താരതമ്യം ചെയ്തപ്പോള്‍ മനുഷ്യരുമായി ഇതിനൊരു ബന്ധമുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി.
മനുഷ്യരില്‍ ഉണ്ടാകുന്ന മാനസികമായ തകരാറുകളില്‍ മുന്‍പന്തിയിലാണ് ഉത്കണ്ഠ. സമാനമായി നായകളിലും ഇത് ഇടക്കിടെ ഉണ്ടാകുന്ന ന്യൂറോസൈക്യാട്രിക് പ്രശ്‌നമാണ്. ഉത്കണ്ഠയുള്ള നായകളുടെ തലച്ചോറില്‍ അതുമായി ബന്ധപ്പെട്ട തരത്തിലുള്ള മാറ്റങ്ങള്‍ കണ്ടുവരുന്നുവെന്ന് മാത്രമല്ല, ഇത് മനുഷ്യരില്‍ കണ്ടുവരുന്ന ഉത്കണ്ഠ രോഗത്തിന് സമാനമായ മാറ്റങ്ങളാണെന്നാണ് ബെല്‍ജിയത്തിലെ ഗെന്റ് സര്‍വ്വകലാശാലയിലെ ഗവേഷര്‍ കണ്ടെത്തിയത്.
മനുഷ്യരോടുള്ള ഇണക്കം, ഒന്നിച്ചുള്ള പരിണാമം, സെലക്ടീവ് ബ്രീഡിംഗ് പോലുള്ള ഘടകങ്ങളാണ് നായകളെ മനുഷ്യരുടെ ഉറ്റമിത്രമാക്കുന്നത്. മനുഷ്യരെ സന്തോഷിപ്പിക്കാനും കൂട്ട് നല്‍കാനും എന്ത് കാര്യത്തിനും കൂടെ നില്‍ക്കാനും നായയെ പോലെ മറ്റൊരു മൃഗമില്ല.
ഇനി നായകള്‍ അസ്വസ്ഥരായി, ഉത്കണ്ഠയുള്ളവരായി കാണപ്പെട്ടാല്‍ അതവരുടെ മനസുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും ഒരുപക്ഷേ മനുഷ്യര്‍ക്കെന്ന പോലെ അവയ്ക്കും രോഗം മാറാന്‍ മരുന്ന് ആവശ്യമായി വരുമെന്നും ചിന്തിക്കുക.
Discussion about this post