വയനാട് : വയനാട് ചുണ്ടേലിലുള്ള അസീസിന്റെ തട്ടുകടയിൽ കയറി സമൂസയും ചിക്കൻ അടയും കഴിച്ച് രാഹുൽ ഗാന്ധി. മുഹമ്മദ് യാമിന്റെ മാതാപിതാക്കളെ കണ്ട് മടങ്ങുമ്പോഴാണ് രാഹുൽ അപ്രതീക്ഷിതമായി ചായക്കടയിലെത്തിയത്. കടയിലെ ജീവനക്കാരൻ രാഹുലിനെയും കെസി വേണുഗപാലിനെയും വരവേറ്റു.
അപ്പുറത്തെ മുറിയിൽ വിഭവങ്ങൾ തയ്യാറാക്കിക്കൊണ്ടിരുന്ന അസീസ് രാഹുൽ ഗാന്ധിയെക്കണ്ട് ഞെട്ടിപ്പോയി. തുടർന്ന് എംപിയെ സ്വീകരിക്കുന്ന തിരക്കിലായി ജീവനക്കാരെല്ലാം.
കടയിൽ നിന്ന് സമൂസയും ചിക്കൻ അടയും ചായയുമാണ് രാഹുൽ കഴിച്ചത്. അവിടുത്തെ ജോലിക്കാരൻ ഷാഹുൽ ഹമീദിന്റെ വിവരങ്ങളും ഇയാൾ ചോദിച്ചറിഞ്ഞു.
Discussion about this post