ആലുവ : പുഴയിൽ ചാടിയ പെൺകുട്ടിയെ രക്ഷിക്കാൻ വേണ്ടി ചാടിയ 17 കാരൻ മരിച്ചു. ആലുവയിലാണ് സംഭവം. തായിക്കാട്ടുകര സ്വദേശി ഗൗതമാണ് മരിച്ചത്. ആലപ്പുഴ സ്വദേശി അഖില പരിക്കുകളോടെ രക്ഷപ്പെട്ടു.
മാർത്താണ്ഡവർമ്മ പാലത്തിൽ നിന്നാണ് പെൺകുട്ടി പുഴയിലേക്ക് ചാടിയത്. ഇത് കണ്ട യുവാവ് പിന്നാലെ രക്ഷിക്കാൻ വേണ്ടി ചാടുകയായിരുന്നു.
പരിക്കുകളോടെ രക്ഷപ്പെട്ട പെൺകുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. ഗൗതമിന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയെന്നാണ് വിവരം.
Discussion about this post