കോഴിക്കോട്: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് കോഴിക്കോട് യുവതിയെ പീഡിപ്പിച്ചതായി പരാതി. ലഹരി കലർത്തിയ ജ്യൂസ് നൽകി പീഡിപ്പിച്ചെന്നാണ് പരാതി. പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരെ നടക്കാവ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മലപ്പുറം സ്വദേശികളാണ് ഇവർ. കോഴിക്കോട് നഗരത്തിലെ ഒരു ഫ്‌ളാറ്റിൽ വച്ച് പീഡിപ്പിച്ചെന്നാണ് യുവതി ആരോപിക്കുന്നത്.
സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഇവരെ ഫ്‌ളാറ്റിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. ശേഷം ലഹരിജ്യൂസ് നൽകി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. കെണിയിൽ പെടുത്താൻ ഒരു സീരിയൽ നടിയേയും പ്രതികൾ ഉപയോഗിച്ചു. കോഴിക്കോട്ടേക്ക് വിളിച്ച് വരുത്തിയത് ഈ സീരിയൽ നടിയാണ്. ഇവരുടെ ഉറപ്പിലാണ് താൻ കോഴിക്കോട്ടേക്ക് എത്തിയതെന്നും യുവതി പറയുന്നു.
നിലവിൽ കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്ത് വരികയാണ്. ഇവരുടെ ഫോൺ രേഖകളും ടവർ ലൊക്കേഷനും പരിശോധിച്ചതിന് ശേഷമേ കൂടുതൽ വ്യക്തത ലഭിക്കൂ എന്നാണ് കേസിന്റെ അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥർ പറയുന്നത്.
Discussion about this post