തൃശൂർ : മൈസൂരുവിൽ മലയാളി യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഊരകം സ്വദേശി ഷാജിയുടെ മകൾ സബീനയാണ് മരിച്ചത്. ജോലി ചെയ്യുന്ന സ്ഥലത്ത് മരിച്ച് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തയിത്. യുവതിയുടെ ശരീരത്തിൽ മുറിപ്പാടുകളുണ്ട്.
ആൺസുഹൃത്തുമായി ഉണ്ടായ തർക്കത്തിലാണ് മരണം സംഭവിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. കരുവന്നൂർ സ്വദേശിയാണ് ആൺ സുഹൃത്ത്. ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷം തുടർ നടപടി സ്വീകരിക്കും. പോസ്റ്റ്മാർട്ടമടക്കമുള്ള നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് എത്തിക്കും.
Discussion about this post