ഇസ്ലാമാബാദ്: ഇസ്ലാമിക വിശ്വാസികളുടെ പുണ്യകാലമായ റംസാനിൽ, പാകിസ്താനിലെ വിലക്കയറ്റം സർവകാല റെക്കോർഡിലേക്ക്. നോമ്പുകാലത്ത് സർക്കാർ സൗജന്യമായി വിതരണം ചെയ്യുന്ന ഗോതമ്പ് കിറ്റ് വാങ്ങാൻ ക്യൂ നിന്ന വയോധിക കുഴഞ്ഞുവീണ് മരിച്ചു. ഖാനേവാൾ സ്വദേശിനിയായ റഷീദ ബീബിക്കാണ് ദാരുണാന്ത്യം സംഭവിച്ചത്.
വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ ജനങ്ങളുടെ ആശ്വാസത്തിന് എന്ന പേരിൽ പാക് സർക്കാർ തുറന്നിരിക്കുന്ന സൗജന്യ കിറ്റ് വിതരണ കേന്ദ്രങ്ങളിലെ അവസ്ഥ പരമ ദയനീയമാണെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇത്തരം കേന്ദ്രങ്ങളിൽ തിക്കും തിരക്കും മോഷണവും പതിവാണ്.
മണിക്കൂറുകൾ പൊരിവെയിലത്ത് തിക്കിലും തിരക്കിലും ക്യൂ നിന്ന് ഒടുവിൽ കിട്ടിയ സ്വന്തം വിഹിതവുമായി വീട്ടിലേക്ക് മടങ്ങവെയായിരുന്നു റഷീദ ബീബി പെട്ടെന്ന് കുഴഞ്ഞു വീണത്. ഇവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വിശപ്പും ദാഹവും ചൂടും തിക്കും തിരക്കും മൂലം രക്തസമ്മർദ്ദം കുറഞ്ഞതാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു.
Discussion about this post