തിരുവനന്തപുരം: എട്ട് വയസുകാരിയെ തുടർച്ചയായി പീഡിപ്പിച്ച കേസിൽ കുട്ടിയുടെ അമ്മയുടെ സഹോദരന് 40 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. തിരുവനന്തപുരം പോക്സോ കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവ് ശിക്ഷ അനുഭവിക്കണം.
കുടുംബ വീട്ടിൽ അമ്മയ്ക്കും അമ്മൂമ്മയ്ക്കുമൊപ്പം താമസിച്ചിരുന്ന കുട്ടിയെ, ശനിയാഴ്ച തോറും വീട്ടിലെത്തിയാണ് പ്രതി പീഡിപ്പിച്ചിരുന്നത്. ശനിയാഴ്ച ദിവസങ്ങളെ ഭയന്നിരുന്ന കുട്ടി പീഡന വിവരം കൂട്ടുകാരിയെ അറിയിച്ചു. കൂട്ടുകാരി ഇത് ക്ലാസ് ടീച്ചറോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്.
വിചാരണ സമയത്ത് കുട്ടിയുടെ അമ്മയും അമ്മൂമ്മയും കൂറുമാറുകയും പ്രതിക്ക് അനുകൂലമായി മൊഴി നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇത് കോടതി കാര്യമാക്കിയില്ല. സർക്കാർ മതിയായ നഷ്ടപരിഹാരം കുട്ടിക്ക് നൽകണമെന്നും കോടതി വ്യക്തമാക്കി.
Discussion about this post