ഇസ്ലാമാബാദ്: പാകിസ്താനിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു. ജനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭിക്കാത്ത സാഹചര്യമാണ് നിലവിൽ രാജ്യത്തുള്ളത്. റംസാൻ മാസമായത് കൊണ്ട് രാജ്യത്തിന്റെ പലയിടങ്ങളിലും സൗജന്യമായി ഭക്ഷണധാന്യങ്ങൾ വിതരണം ചെയ്യുന്നുണ്ട്. ഇത്തരത്തിൽ പെഷവാറിൽ സൗജന്യമായി വിതരണം ചെയ്യാനെത്തിച്ച ധാന്യം സ്വന്തമാക്കാൻ അടി കൂടുന്ന ആളുകളുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
പാവപ്പെട്ട ആളുകൾക്ക് വിതരണം ചെയ്യുന്നതിന് വേണ്ടി ഗോതമ്പ് മാവ് കയറ്റിക്കൊണ്ടിരുന്ന ട്രക്കിലേക്ക് ആളുകൾ ഓടിക്കൂടുകയും ഇടികൂടുന്നതുമായ ഒരു വീഡിയോ ആണിത്. ട്രക്കിന് മുകളിലേക്ക് വരെ കയറിക്കൂടുന്ന ആളുകൾ പരസ്പരം തള്ളിമാറ്റുകയും ഗോതമ്പ് സ്വന്തമാക്കാനും ശ്രമിക്കുന്നുണ്ട്. വിതരണ കേന്ദ്രത്തിലേക്ക് ഗോതമ്പ് എത്തുന്നതിന് മുൻപ് തന്നെ നാട്ടുകാർ ഈ ലോറി കാലിയാക്കിയെന്നാണ് വിവരം.
പെഷവാറിലെ ഒരു മില്ലിലേക്ക് ഈ ധാന്യങ്ങൾ എത്തിക്കാനാണ് സർക്കാർ നിർദ്ദേശിച്ചത്. ഇവിടെ ഗോതമ്പ് കിട്ടാനായി മണിക്കൂറുകളോളം ക്യൂ നിന്ന ആളുകൾ ഒടുവിൽ റോഡ് ഉപരോധിക്കുകയും ചെയ്തു. മില്ലിൽ എത്തുന്നതിന് മുൻപ് തന്നെ ആളുകൾ ഓടിക്കൂടി ട്രക്ക് കാലിയാക്കുകയായിരുന്നു. സൗജന്യഭക്ഷണം മേടിക്കാനുള്ള അടിപിടിക്കിടെ നാലോളം വയോധികർ കൊല്ലപ്പെട്ടുവെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.
https://twitter.com/srdmk01/status/1640404923522371584
Discussion about this post