കൽപ്പറ്റ: വയനാട്ടിൽ ഏഴുവയസുകാരിയെ രണ്ടാനച്ഛൻ ചട്ടുകം വച്ച് പൊള്ളിച്ചതായി പരാതി.വയനാട് കൽപ്പറ്റ എമലിയിലാണ് സംഭവം.കുന്നത്ത് വീട്ടിൽ വിഷ്ണുവാണ് രണ്ടാം ഭാര്യ വിഷ്ണുപ്രിയയുടെ മകൾ ആവന്തികയെ ചട്ടുകം പഴുപ്പിച്ച് വലതുകാലിൽ പൊള്ളലേൽപ്പിച്ചത്.
ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ കൈനാട്ടി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൈൽഡ് ലൈൻ കുട്ടിയുടെ മൊഴിരേഖപ്പെടുത്തി. ചൈൽഡ് ലൈൻ പ്രവർത്തകർ വിവരം അറിയിച്ചതോടെ പോലീസ് കേസെടുക്കുകയായിരുന്നു.
പ്രതി വിഷ്ണുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്ത് വരികയാണ്. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തി ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് വ്യക്തമാക്കി.
Discussion about this post