ന്യൂഡൽഹി; ഹൈവേക്ക് പണം നൽകില്ല എന്ന സംസ്ഥാന സർക്കാരിന്റെ നിലപാടിനെയാണ് എതിർത്തതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.കേരളത്തിലെ ദേശീയ പാത ഭൂമിയെടുപ്പിനുള്ള 25 %സംസ്ഥാന വിഹിതം ഇനി നൽകില്ലെന്ന സംസ്ഥാന സർക്കാരിന്റെ നിലപാടിനെയാണ് താൻ വിമർശിച്ചതെന്നും ഇതിലുറച്ചു നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇതിന് മുമ്പ് കേരളം വിഹിതം നൽകിയിട്ടില്ല എന്നു പറഞ്ഞിട്ടില്ല. ഇനി നൽകാനാവില്ല എന്ന് മുഖ്യമന്ത്രി രേഖാമൂലം അറിയിച്ചതാണ്. ഇതിനായി കെ.വി.തോമസ് ഉൾപ്പെടെയുള്ള മദ്ധ്യസ്ഥന്മാരെയും വിട്ടു. എങ്ങനെയാണ് ഒരു സംസ്ഥാന സർക്കാർ പെരുമാറുന്നതെന്നും ചോദിച്ച കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ,കേരള സർക്കാരിനെ ഇക്കാര്യത്തിൽ ഉപദേശിക്കണമെന്നും പാർലമെന്റിൽ കേരളത്തിലെ അംഗങ്ങളോട് ആവശ്യപ്പെട്ടതുമാണ്. ഇതിനെക്കുറിച്ച് തെറ്റായ കാപ്സ്യൂൾ പ്രചരിപ്പിക്കേണ്ടെന്നും കെ സുരേന്ദ്രൻ മുന്നറിയിപ്പ് നൽകി.
വന്ദേഭാരത് ട്രെയിൻ കേരളത്തിന് കിട്ടും. കേരളത്തിന് അർഹമായത് യഥാ സമയത്ത് തന്നെ കിട്ടും. കെ.റെയിൽ വരും കേട്ടോ എന്നു പറഞ്ഞ മുഖ്യമന്ത്രി ഇപ്പോഴെന്താണ് പറയുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു.
Discussion about this post