ഇടുക്കി: അരിക്കൊമ്പന്റെ പേരിൽ ചിന്നക്കനാലിലും പരിസര പ്രദേശങ്ങളിലും പ്രതിഷേധങ്ങളും സമരപരിപാടികളും ശക്തമാകുന്നതിനിടെ ഇടുക്കിയിലെ കർഷകരോട് ഭീഷണിയുമായി ഹർജിക്കാരനായ വിവേക്.കെ.വിശ്വനാഥ്. പ്രദേശത്തെ ജനങ്ങൾക്കിടയിൽ ഈ ശബ്ദസന്ദേശം വലിയ തോതിൽ പ്രചരിക്കുന്നുണ്ട്. അരിക്കൊമ്പൻ വിഷയത്തിൽ വിവേകിന്റെ നീക്കത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തിയവർക്കെതിരെയാണ് വിവേക് ഭീഷണിയുടെ സ്വരത്തിൽ സംസാരിക്കുന്നത്.
ശബ്ദസന്ദേശത്തിൽ പറയുന്നതിങ്ങനെ, ” നിങ്ങൾ വിളിക്കുന്നിടത്തേക്ക് വരാൻ ഞാൻ നിങ്ങൾ വിചാരിക്കുന്ന ആളല്ല. എന്റെ ക്വാളിഫിക്കേഷൻ എന്താണെന്ന് നിങ്ങൾക്കറിയാമോ? വിവേകിന് വിവരമില്ലെന്ന് കുറേ എണ്ണം പറയുന്നുണ്ട്. മദ്രാസ് ഐഐടിയിലെ റിസർച്ച് സ്‌കോളറാണ് ഞാൻ. നിങ്ങൾക്കത് എന്താണെന്ന് അറിയാമോ? അറിയില്ലെങ്കിൽ ഗൂഗിൾ ചെയ്ത് നോക്ക്. തോന്ന്യവാസം വിളിച്ച് പറയുന്ന എല്ലാ ശവങ്ങളുടെ നമ്പറും സൈബർ പോലീസിന് നൽകിയിട്ടുണ്ട്. അടുത്ത ദിവസം അവരുടെ കോൾ നിങ്ങൾക്ക് വരും.
അരിക്കൊമ്പനെ നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല. എന്നെ വിളിച്ച എല്ലാവരുടേയും പേരിൽ കേസ് കൊടുക്കും. അതുകൊണ്ട് മിണ്ടാണ്ട് മനുഷ്യന്മാർ ജീവിക്കുന്നത് പോലെ ജീവിക്ക്. ആനേനെ നോക്കണ്ടവര് അതിന്റെ കാര്യം നോക്കും. നിങ്ങൾ മനുഷ്യന്മാരുടെ കാര്യം നോക്ക്. പറ്റില്ലെങ്കിൽ പോയി ചത്തോ”
Discussion about this post