തിരുവനന്തപുരം: ശമ്പളം നൽകാത്തതിനെതിരെ പണിയെടുത്തുകൊണ്ട് നിശബ്ദ പ്രതിഷേധം നടത്തിയ ജീവനക്കാരിക്കെതിരെ പ്രതികാര നടപടിയുമായി കെ എസ് ആർ ടി സി. വൈക്കം ഡിപ്പോയിലെ വനിതാ കണ്ടക്ടർ അഖില എസ് നായർക്കെതിരെയാണ് നടപടി. അഖിലയെ വൈക്കത്ത് നിന്നും പാലാ യൂണിറ്റിലേക്ക് സ്ഥലം മാറ്റി.
2023 ജനുവരി 11ന് അഖില നടത്തിയ വേറിട്ട പ്രതിഷേധം മാദ്ധ്യമ ശ്രദ്ധ നേടിയിരുന്നു. ‘ശമ്പള രഹിത സേവനം നാൽപ്പത്തിയൊന്നാം ദിവസം‘ എന്ന ബാഡ്ജ് ധരിച്ചായിരുന്നു അഖില അന്ന് ജോലിയെടുത്തത്. അഖിലയുടെ പ്രതിഷേധം സർക്കാരിനെയും കോർപ്പറേഷനെയും അപകീർത്തിപ്പെടുത്തി എന്നാണ് കെ എസ് ആർ ടി സിയുടെ കണ്ടെത്തൽ.
അച്ചടക്ക ലംഘനം നടത്തി എന്ന് കാണിച്ചാണ് അഖില എസ് നായർക്കെതിരെ ശിക്ഷാ നടപടി എന്ന നിലയിൽ കെ എസ് ആർ ടി സി സ്ഥലം മാറ്റം അടിച്ചേൽപ്പിച്ചിരിക്കുന്നത്. ഇതിനെതിരെ ജീവനക്കാരുടെ രോഷം ശക്തമാണ്.
Discussion about this post