കൊച്ചി: മലയാളി പ്രേക്ഷകരുടെപ്രിയ താരം മീര ജാസ്‍മിൻ നായികയായി എത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു . തിങ്കളാഴ്ച കൊച്ചിയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. നരേൻ ആണ് ചിത്രത്തിലെ നായകൻ. എം പത്മകുമാറാണ് ചിത്രത്തിന്റെ സംവിധായകൻ. 2008ൽ പുറത്തിറങ്ങിയ ‘മിന്നാമിനികൂട്ടം’ എന്ന ചിത്രത്തിന് ശേഷം മീരാ ജാസ്മിനും നരേനും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രതേകതയും പുതിയ ചിത്രത്തിനുണ്ട്.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്‍ത ‘മകള്‍’ എന്ന ചിത്രത്തിലൂടെയാണ് മീരാ ജാസ്‍മിൻ മലയാളത്തിലേക്ക് തിരിച്ചെത്തിയത്. ചിത്രത്തില്‍ ജയറാമായിരുന്നു നായകൻ. ഡോ. ഇക്ബാല്‍ കുറ്റിപ്പുറത്താണ് ‘മകളുടെ’ രചന നിർവ്വഹിച്ചിരുന്നത്. സെന്‍ട്രല്‍ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിച്ചത്. രാഹുല്‍ രാജായിരുന്നു സംഗീത സംവിധാനം, എസ് കുമാറായിരുന്നു ചിത്രത്തിന്റെ ഛായാഗ്രാഹണം.
എന്തായാലും തങ്ങളുടെ പ്രിയ താരം വീണ്ടും സിനിമാലോകത്ത് സജീവമാകുന്നുതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.
Discussion about this post