മലപ്പുറം: കരിപ്പൂരിൽ വീണ്ടും സ്വർണക്കടത്ത് സംഘം പിടിയിൽ. ഉംറ തീർത്ഥാടനത്തിന്റെ മറവിൽ സ്വർണം കടത്താൻ ശ്രമിച്ച നാലംഗ സംഘമാണ് കസ്റ്റംസിന്റെ വലയിലാവുന്നത്. മൂന്നരക്കിലോ സ്വർണവുമായി മലപ്പുറം ഊരകം മേല്‍മുറി സ്വദേശി ഷുഹൈബ്, വയനാട് മേപ്പാടി സ്വദേശി യൂനസ് അലി, കാസര്‍കോട് സ്വദേശി അബ്ദുല്‍ ഖാദര്‍, മലപ്പുറം അരിമ്പ്ര സ്വദേശി മുഹമ്മദ് സുഹൈല്‍ എന്നിവരാണ് പിടിയിലായത്. ഉംറ പാക്കേജിന്റെ ചെലവ് വഹിക്കുന്ന സംഘമാണ് ഇവരെന്ന് മൊഴി നല്‍കിയതായി കസ്റ്റംസ് വ്യക്തമാക്കി
പിടിയിലായവരിൽ രണ്ടുപേർ കോഴിക്കോട് കാരന്തൂർ മർക്കസ് വിദ്യാർത്ഥികളാണ്. ഇൻഡിഗോ വിമാനത്തിൽ ജിദ്ദയിൽ നിന്നാണ് ഇവർ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയത്.
കഴിഞ്ഞ ദിവസവും കരിപ്പൂരിൽ രണ്ടുകോടി രൂപ വിലമതിയ്ക്കുന്ന സ്വർമം പിടികൂടിയിരുന്നു. ഹാൻഡ് ബാഗിലും സോക്‌സിലും മലദ്വാരത്തിലുമായി സ്വർണം കടത്തിയ നാലുപേരാണ് നാലു വ്യത്യസ്ത കേസുകളിലായി പിടിയിലായത്.
Discussion about this post