കൊച്ചി: സംസ്ഥാനത്ത് സ്വർണവില റെക്കോർഡ് ഉയരത്തിൽ. ചരിത്രത്തിൽ ഇതാദ്യമായി സ്വർണവില പവന് 45,000 രൂപയിലെത്തി. ഇന്നലെ പവന് 44,420 രൂപയായിരുന്നു വില. ഇതും റെക്കോർഡ് വിലയായിരുന്നു. ഇതിനേയും മറികടന്നാണ് സ്വർണവില ഇന്ന് 45,000ത്തിൽ എത്തിയത്. ഒറ്റ ദിവസം കൊണ്ട് ഗ്രാമിന് 95 രൂപയുടെ വർദ്ധനയാണ് ഉണ്ടായത്. ഇന്നലെ ഗ്രാമിന് 5530 രൂപയായിരുന്നു വില. ഇന്നത് 5625 രൂപയിലെത്തി.
രാജ്യാന്തര വിപണിയിൽ സ്വർണവില കുതിപ്പ് തുടരുന്നതോടെയാണ് സംസ്ഥാനത്തും വലിയ വില വർദ്ധന ഉണ്ടായിരിക്കുന്നത്. രാജ്യാന്തര വിപണിയിലെ സ്വർണവിലയിൽ നേരിയ തോതിലുള്ള തിരുത്തലുകൾ വന്നപ്പോൾ വിവിധ രാജ്യങ്ങളുടെ കേന്ദ്രബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടിയതോടെ സ്വർണ ഡിമാൻഡ് ഉയർന്നതാണ് വില ഉയരാൻ കാരണം. കേന്ദ്രബാങ്കുകളുടേയും വൻകിട നിക്ഷേപകരുടേയും വാങ്ങൽ തുടർന്നാൽ വില വരും ആഴ്ചകളിലും വലിയ തോതിൽ വർദ്ധിക്കുമെന്നാണ് റിപ്പോർട്ട്.
Discussion about this post