വെല്ലിങ്ടൺ: മാതൃത്വത്തെ കുറിച്ച് വാചാലയായി ന്യൂസിലൻഡ് മുൻ പ്രധനമന്ത്രി ജസീന്ത ആർഡേൻ. താൻ രാഷ്ട്രീയ ജീവിതത്തിൽ നിന്നും വിരമിക്കുകയാണെന്ന് അവർ പാർലമെന്റിനെ അഠഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിൽ പ്രഖ്യാപിച്ചു. രാഷ്ട്രീയത്തിൽ മുന്നിൽ നിന്ന് നയിക്കുന്നതിന് മാതൃത്വം ഒരു തടസ്സമല്ലെന്ന് ജസീന്ത ആർഡേൻ ചൂണ്ടിക്കാട്ടി.
തന്റെ രാഷ്ട്രീയജീവിതം അവസാനിപ്പിക്കുകയാണെന്നും, ഈ ഭാരിച്ച ഉത്തരവാദിത്വങ്ങൾക്കിടയിലും തനിക്ക് ാകാൻ കഴിയുന്നതിൽ വച്ച് ഏറ്റവും നല്ല അമ്മയായിരുന്നു താനെന്നും ജസീന്ത പറഞ്ഞു.
ജീവിതത്തിലെ സ്വപ്‌നങ്ങൾ എത്തിപ്പിടിക്കാൻ മാതൃത്വം തടസ്സമാണെന്ന് കരുതരുതെന്നും ഇക്കാരണത്്താൽ അമ്മയാകുന്നതിൽ നിന്ന് മടി കാണിക്കേണ്ടതില്ലെന്നും ജസീന്ത പറഞ്ഞു. ലേബർ പാർട്ടി നേതാവായ സമയത്താണ് ഐ.വി.എഫ് ചികിത്സ പരാജയപ്പെട്ടത്. ഒരിക്കലും അമ്മയാകാൻ കഴിയില്ലെന്നാണ് കരുതിയത്. കുറച്ചു മാസങ്ങൾക്കു ശേഷം ഗർഭിണിയാണെന്നറിഞ്ഞപ്പോൾ വലിയ അത്ഭുതം തോന്നിയെന്നും അവർ പറഞ്ഞു.
അഞ്ചുവർഷം പ്രധാനമന്ത്രിപദത്തിലിരുന്നപ്പോൾ, ഒരു ക്രൈസിസ് മാനേജരെ പോലെയാണ് രാജ്യം നേരിട്ട വെല്ലുവിളികൾ അതിജീവിച്ചതെന്നും അവർ ഓർമിച്ചു. 2019ലെ ക്രൈസ്റ്റ് ചർച്ച് ഭീകരാക്രമണ സമയത്ത് സമയോചിതമായി പെരുമാറിയ ജസീന്ത ലോകത്തിന്റെ മനം കവരുകയായിരുന്നു.
Discussion about this post