ദിനവും ഒരു ആപ്പിൾ കഴിക്കുന്നത് ഡോക്റ്ററെ അകറ്റി നിർത്തും എന്നാണ് പറയുന്നത്. എന്നാൽ ഈ ഗുണം ആപ്പിളിന് മാത്രമല്ല, ഓറഞ്ചിനുമുണ്ട് എന്ന് തെളിയിക്കുകയാണ് ആരോഗ്യരംഗം.ഓറഞ്ച് കഴിക്കുന്നതിലൂടെ പ്രതിരോധശക്തി നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കാം. കോവിഡ് കാലത്താണ് ഓറഞ്ചിന്റെ ഗുണഫലങ്ങൾ കൂടുതൽ വ്യക്തമായത്.
ഓറഞ്ചില്‍ വലിയതോതില്‍ വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിനാവശ്യമായ വൈറ്റ് ബ്ലഡ് സെല്ലുകള്‍ ഉത്പാദിപ്പിക്കുന്നതിന് സഹായിക്കും.ശരീരത്തിന് ആവശ്യമായ എല്ലാ ഓറഞ്ചില്‍ നിന്നും ലഭിക്കും. ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് ചര്‍മത്തെ സംരക്ഷിക്കും.നിറത്തിനും മുടിയുടെ വളര്‍ച്ചയ്ക്കും ഓറഞ്ച് വളരെയധികം പ്രയോജനകരമാണ്.ഓറഞ്ച് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദയാരോഗ്യത്തിനും നല്ലതാണ്.
രക്തക്കുഴലുകളുടെ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്ന ഹെസ്‌പെരിഡില്‍ എന്ന ആന്റിയോക്‌സിഡന്റ്‌സ് ഓറഞ്ചില്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദ്രോഗങ്ങളെ തടയാന്‍ സഹായിക്കും.ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ കിഡ്‌നിയില്‍ കല്ലുകള്‍ ഉണ്ടാകുന്നത് തടയുകയും ചെയ്യും.കണ്ണിന്റെ ആരോഗ്യത്തിനും ഉപകാരപ്രദമാകും. ഇതിലടങ്ങിയിരിക്കുന്ന കരോട്ടിനോയിഡ് കാഴ്ച കുറയുന്നതിനും പ്രായം ആകുമ്പോള്‍ കണ്ണിനുണ്ടാകുന്ന രോഗങ്ങള്‍ മാറ്റാനും സഹായകമാകും.
Discussion about this post