ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ വധഭീഷണി മുഴക്കിയ കേസിൽ സ്കൂൾ വിദ്യാർത്ഥി പിടിയിലായി. പ്രധാനമന്ത്രിയെയും ഉത്തർ പ്രദേശ് മുഖ്യമന്ത്രിയെയും വധിക്കുമെന്ന് കാട്ടി മാദ്ധ്യമ സ്ഥാപനത്തിന് ഇ മെയിൽ അയച്ച കേസിലാണ് ലഖ്നൗ സ്വദേശിയായ കൗമാരക്കാരൻ പിടിയിലായത്. 16 വയസുകാരനായ കുട്ടിയെ ചിൻഹാട്ടിൽ നിന്നുമാണ് പോലീസ് പിടികൂടിയത്.
ഏപ്രിൽ 5നായിരുന്നു കേസിനാസ്പദമായ സംഭവം. സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെയാണ് പോലീസ് കുട്ടിയെ പിടികൂടിയത്. പതിനൊന്നാം ക്ലാസ് പഠനം പൂർത്തിയാക്കി പന്ത്രണ്ടാം ക്ലാസ് പഠനത്തിന് തയ്യാറെടുക്കുകയായിരുന്നു പിടിയിലായ കുട്ടി. പ്രായപൂർത്തിയാകാത്തതിനാൽ ജുവനൈൽ കോടതിയിലാണ് കുട്ടിയെ ഹാജരാക്കുന്നത്.
പൊതുസമാധാനത്തിന് ഭംഗം വരുത്തൽ, രാജ്യത്തിനെതിരായ കുറ്റകൃത്യം, ക്രിമിനൽ ഗൂഢാലോചന തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരമായിരുന്നു എഫ് ഐ ആർ തയ്യാറാക്കിയിരുന്നത്. ഐടി നിയമത്തിലെ വിവിധ വകുപ്പുകളും പോലീസ് ഉൾപ്പെടുത്തിയിരുന്നു.
Discussion about this post