കോഴിക്കോട്: താമരശേരിയിൽ ദമ്പതികളെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ട് പേർ കസ്റ്റഡിയിൽ. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. ഫോൺ ലൊക്കേഷൻ അടക്കം കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
ഇന്നലെ രാത്രിയാണ് വീടിന് മുൻപിൽ നിൽക്കുകയായിരുന്ന പരപ്പൻപൊയിൽ കുറുന്തോട്ടി കണ്ടിയിൽ ഷാഫിയേയും ഭാര്യ സനിയയേയും ആയുധങ്ങളുമായി എത്തിയ സംഘം കാറിൽ കയറ്റി കൊണ്ടുപോയത്. വഴിയിൽ വച്ച് സാനിയയെ അക്രമിസംഘം ഇറക്കിവിട്ടു. മുഖം മറച്ച് കാറിലെത്തിയ നാലംഗസംഘമാണ് തങ്ങളെ തട്ടിക്കൊണ്ടുപോയതെന്നാണ് സനിയ പറയുന്നത്. ഇവരുടെ കൈവശം ആയുധങ്ങളും തോക്കും ഉണ്ടായിരുന്നുവെന്നും സനിയ പറയുന്നു.
ഇവരുടെ വീട്ട് മുറ്റത്ത് നിന്ന് തോക്കിന്റെ അടർന്ന് വീണ ഭാഗം കണ്ടെത്തിയിട്ടുണ്ട്. ഗുണ്ടാസംഘവുമായി നടന്ന പിടിവലിക്കിടെ തോക്കിന്റെ ഭാഗം അടർന്ന് വീണുവെന്നാണ് വിവരം. ദുബായിൽ ബിസിനസുകാരനായ ഷാഫി ആറ് മാസം മുൻപാണ് നാട്ടിലെത്തിയത്. കഴുത്തിലും ദേഹത്തും പരിക്കേറ്റ സനിയ താമരശേരി ആശുപത്രിയിൽ ചികിത്സ തേടി.
Discussion about this post