കോഴിക്കോട് : കോഴിക്കോട് വൻ ലഹരിമരുന്ന് വേട്ട. ബംഗളൂരുവിൽ നിന്നെത്തിച്ച ലഹരിമരുന്നുമായി രണ്ട് പേർ പിടിയിൽ. മുക്കം കൊടിയത്തൂര്‍ സ്വദേശി കെ.നസ്ലീം മുഹമ്മദ്, പെരുമണ്ണ സ്വദേശി കെ.പി സഹദ് എന്നിവരാണ് പിടിയിലായത്. തോട്ടപുറം ഭാഗത്ത് വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് ഇവരെ പിടികൂടിയത്. കുന്ദമംഗലം പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.
372 ഗ്രാം എംഡിഎംഎ ഇവരിൽ നിന്ന് പിടിച്ചെടുത്തു. വിപണിയിൽ ഇതിന് 20 ലക്ഷത്തോളം രൂപ ലഭിക്കുമെന്നാണ് വിലയിരുത്തൽ. പ്രതികളുടെ അരയിലും കാറിന്റെ രഹസ്യ അറയിലും സൂക്ഷിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. കാർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സഹദ് നേരത്തെയും ലഹരിമരുന്ന് കേസിൽ അറസ്റ്റിലായിട്ടുള്ള ആളാണെന്നും പോലീസ് കണ്ടെത്തി.
Discussion about this post