കണ്ണൂർ : കണ്ണൂരിൽ കാട്ടാന ആക്രമണത്തിൽ 21 കാരനായ യുവാവ് കൊല്ലപ്പെട്ടു. ചെറുപുഴ രാജഗിരിയില്ലാണ് സംഭവം. വാഴക്കുണ്ടം സ്വദേശി എബിന്‍ സെബാസ്റ്റ്യൻ (21) ആണ് മരിച്ചത്.
ബുധനാഴ്ച പുലര്‍ച്ചെയാണ് ആക്രമണം നടന്നത്. വനാതിര്‍ത്തിയോട് ചേര്‍ന്ന കൃഷിയിടത്തിലാണ് എബിനെ ഗുരുതരമായി പരിക്കേറ്റ് ചോര ഛർദ്ദിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് യുവാവിനെ പരിയാരം കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എബിന്റെ നെഞ്ചിൽ ആന ചവിട്ടി എന്നാണ് നാട്ടുകാര്‍ പറയുന്നത്.
വാഴക്കുണ്ടത്തെ കാട്ടാത്ത് ഷാജുവിൻ്റെയും സജിനിയുടേയും മകനാണ് എബിൻ. എറണാകുളത്ത് ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥിയാണ്.
Discussion about this post