തൃശൂർ: പുതുക്കാട് പഞ്ചായത്തിലെ ആളുകൾക്ക് ഇത് സമൃദ്ധിയുടെ വിഷു. പഞ്ചായത്തിലെ നിവാസികൾക്ക് നടനും മുൻ എംപിയുമായ സുരേഷ് ഗോപി കൈനീട്ടം വിതരണം ചെയ്തു. പുതുക്കാടെ എഎൽപിഎസ് രണ്ടാം കല്ല് സ്‌കൂളിൽ വച്ച് നടന്ന ചടങ്ങിൽ നിരവധി പേരാണ് പങ്കെടുത്തത്. വിഷുകൈനീട്ടം വിതരണം ചെയ്ത അദ്ദേഹം സ്‌കൂളിലെ ഇംഗ്ലീഷ് മീഡിയോ ബ്ലോക്കിന്റെ ശിലാസ്ഥാപനവും നിർവഹിച്ചു.
ഇന്നലെ അദ്ദേഹം തൃശൂരിലെ മേള കലാകാരൻമാർക്ക് വിഷുക്കോടിയും വിഷു കൈനീട്ടവും വിതരണം ചെയ്തിരുന്നു. കൗസ്തുഭം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിലാണ് വിഷു കൈനീട്ടം വിതരണം ചെയ്തത്.ലക്ഷ്മി സുരേഷ് ഗോപി ഇനിഷ്യേറ്റീവിൻറെ നേതൃത്വത്തിലായിരുന്നു വിഷുക്കൈനീട്ടം നൽകിയത്.
പെരുവനം കുട്ടൻ മാരാർ, കിഴക്കൂട്ട് അനിയൻ മാരാർ, കേളത്ത് അരവിന്ദാക്ഷൻ മാരാർ, വെളിത്തിരുത്തി ഉണ്ണി, തൃച്ചൂർ മോഹനൻ, പെരുവനം സതീശൻ മാരാർ, പറക്കാട് തങ്കപ്പൻമാരാർ തുടങ്ങിയ പ്രമുഖൻ കൈനീട്ടം ഏറ്റുവാങ്ങി.
Discussion about this post