ഭോപ്പാൽ: നിർബന്ധിതമതപരിവർത്തനത്തിന്റെ ദുരിതങ്ങൾ വിവരിച്ച് ഇരയായ യുവതി. മദ്ധ്യപ്രദേശിലാണ് സംഭവം. ഏഴ് വർഷം മുൻപ് തന്നെ തട്ടിക്കൊണ്ടുപോയ മതമൗലികവാദിയുടെ വീട്ടിൽ നിന്ന് രക്ഷപ്പെട്ട് തിരിച്ചെത്തിയിരിക്കുകയാണ് ആയിഷ ഇർഷാദ് എന്ന ഐശ്വര്യ. ജന്മനാട്ടിലെത്തിയതിന് പിന്നാലെ തന്നെ ചതിച്ച മുൻ കാമുകനെതിരെയും യുവതി പരാതി നൽകി.
2016 ലാണ് യുവതി പ്രതി, ഇർഷാദിന്റെ വലയിൽ അകപ്പെടുന്നത്. ഹിന്ദുവായി വേഷം ധരിച്ചാണ് ഇർഷാദ് ഐശ്വര്യയെ സമീപിക്കുന്നത്. ദളിത് കുടംബത്തിൽ നിന്നുള്ളയാളാണെന്ന് പ്രതി, ഐശ്വര്യയെ വിശ്വസിപ്പിച്ച് തട്ടിക്കൊണ്ടുപോയി. പിറ്റേന്ന് ഇർഷാദ് മുസ്ലീമാണെന്ന് തിരിച്ചറിഞ്ഞതോടെ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സമ്മതിച്ചില്ല. പിന്നാലെ തന്റെ പേര് മാറ്റുകയും വ്യാജ ഐഡികാർഡുകൾ നിർമ്മിക്കുകയും ചെയ്തുവെന്ന് യുവതി ആരോപിക്കുന്നു.
സഹോദരനുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ നിരന്തരം നിർബന്ധിച്ച ഇർഷാദ് തന്നെ ക്രൂരമായി മർദ്ദിക്കുകയും ഇസ്ലാമിക മതാചാരങ്ങൾ പിന്തുടരാൻ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. കുട്ടികൾ ജനിച്ചതോടെ അവരെ വച്ചായി ഭീഷണി. കഴിഞ്ഞ ദിവസം തക്കം നോക്കി താൻ രക്ഷപ്പെടുകയായിരുന്നുവെന്ന് ഐശ്വര്യ പറഞ്ഞു. യുവതിയുടെ പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post