കൊച്ചി : രാഷ്ട്രീയ പാർട്ടികളുടെ ആഭ്യന്തര കാര്യങ്ങൾ അന്വേഷിക്കാൻ ലോകായുക്തയ്ക്ക് അധികാരമില്ലെന്ന് ഹൈക്കോടതി. തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥികളെ തീരുമാനിക്കുന്നത് രാഷ്ട്രീയപാർട്ടികളുടെ ആഭ്യന്തര വിഷയമാണ്. ഇതിൽ അന്വേഷണം നടത്താൻ ലോകായുക്തയ്ക്ക് അധികാരമില്ല എന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞത്.
2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ സിപിഐ ഡോ. ജെ ബെനറ്റ് എബ്രഹാമിന് സീറ്റ് നല്‍കിയതുമായി ബന്ധപ്പെട്ട് പേയ്‌മെന്റ് സീറ്റ് ആരോപണം ഉയര്‍ന്നിതോടെ ഒരു വ്യക്തി പരാതിയുമായി ലോകായുക്തയെ സമീപിച്ചിരുന്നു. സംഭവത്തിൽ ലോകായുക്ത അന്വേഷണത്തിന് ഉത്തരവിടുകയും അധികാര ദുര്‍വിനിയോഗവും അഴിമതിയും നടന്നിട്ടുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.
ഇതേത്തുടര്‍ന്ന് അന്നത്തെ സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കി. എന്നാല്‍ അത് ലോകായുക്ത അംഗീകരിച്ചില്ല. ഇതിന് പിന്നാലെയാണ് പന്ന്യന്‍ രവീന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചത്.
Discussion about this post