തിരുവനന്തപുരം : അതിവേഗ ട്രെയിനായ വന്ദേ ഭാരത് എക്സ്പ്രസ് കേരളത്തിൽ ദിവസങ്ങൾക്കകം പ്രവർത്തനമാരംഭിക്കും. ഈ മാസം 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ദേ ഭാരത് എസ്ക്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യുമെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. തിരുവനന്തപുരത്ത് വെച്ചാണ് ചടങ്ങ് നടക്കുക. ഇതിന് വേണ്ട തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്.
ഇന്ന് രാത്രിയോടെയോ അല്ലെങ്കിൽ നാളെ രാവിലെയോടെയോ വന്ദേ ഭാരത് എക്സ്പ്രസ് കേരളത്തിലെത്തും. കൊച്ചുവേളിയിൽ അതിനെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി. ഏപ്രിൽ 24 ന് കൊച്ചിയിൽ നടക്കുന്ന യുവം പരിപാടിയിൽ പങ്കെടുത്ത ശേഷം, 25 ന് തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി വന്ദേ ഭാരത് എക്സ്പ്രസ്സ് ഫ്ലാഗ് ഓഫ് ചെയ്യുമെന്ന് കരുതുന്നു.
ആദ്യഘട്ടത്തിൽ വന്ദേഭാരത് തിരുവനന്തപുരം മുതൽ കണ്ണൂർ വരെ സർവ്വീസ് നടത്തും. നിലവിൽ കായംകുളം വരെ സെക്ഷൻ സ്പീഡ് മാക്സിമം 100 kmph ഉം, അതിനുശേഷം ഷൊർണ്ണൂർ വരെ 90 kmph ഉം അതിനുശേഷം മംഗലാപുരം വരെ 110 kmph ഉം ആണ്. ഇതിനിടയിൽ അനേകം നിയന്ത്രണങ്ങളുണ്ട്. ആദ്യഘട്ടമായി 130 kmph ലേക്കും രണ്ടാം ഘട്ടമായി 160 kmph ലേക്കും സെക്ഷൻ സ്പീഡ് വർദ്ധിപ്പിക്കാനുള്ള പഠനം തുടങ്ങിക്കഴിഞ്ഞു. അതിനുശേഷമേ വന്ദേഭാരതിന് അതിന്റെ സെമിഹൈസ്പീഡ് കൈവരിക്കാൻ സാധിക്കൂ.
Discussion about this post