തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനിന്റെ കേരളത്തിലേക്കുളള വരവിനെ പരിഹസിച്ച് സന്ദീപാനന്ദഗിരി. ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയാണ് വന്ദേഭാരത് തീവണ്ടിയുടെ വരവിനെ സന്ദീപാനന്ദഗിരി ആക്ഷേപിച്ചത്. വന്ദേ ഭാരതിന്റെ ട്രയൽ റൺ ഒടിയൻ സിനിമയുടെ വരവ് പോലെയായി എന്നായിരുന്നു പരിഹാസം.
അതേസമയം നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റിലൂടെ സന്ദീപാനന്ദഗിരിക്ക് മറുപടി നൽകിയത്. കരച്ചിൽ കാണാൻ നല്ല രസമുണ്ടെന്ന് പലരും കുറിച്ചു. കെ റെയിലിന് പട്ടിണി പാവങ്ങളുടെ വീടും പറമ്പും പോകും. വന്ദേഭാരത് ട്രെയിനിൽ കാശുളളവൻ യാത്ര ചെയ്താൽ മതിയെന്ന കെ റെയിൽ ക്യാപ്‌സൂൾ കഴിച്ചാൽ മതിയെന്നും ചിലർ ഉപദേശിക്കുന്നു.
മറ്റൊരു കമന്റ് ഇങ്ങനെയാണ്, കെ റെയിൽ വരുമെന്ന് പറഞ്ഞ് എന്തൊക്കെ കോപ്രായങ്ങൾ കാട്ടിക്കൂട്ടി. ഇതൊക്കെ ഓർക്കുമ്പോൾ ജനത്തിന് ആശ്വാസമാണ്. അവർക്ക് കുറ്റിയും വീണില്ല വസ്തുവും പോയില്ല. ആരും ഒന്നും വിചാരിക്കരുതെന്നും കെ റെയിൽ വരുന്ന ശബ്ദം കേട്ട് സ്വാമിയുടെ തപസ് ഇളകിയതാണെന്നും ഒരാൾ പറയുന്നു.
ഇതിനൊക്കെ ദിവസക്കൂലി തന്നെ സ്വാമീ എന്ന് ചോദിക്കുന്നവരും പാളത്തിൽ കിടന്ന് പ്രതിഷേധിക്കാൻ പറയുന്നവരുമൊക്കെ പോസ്റ്റിന്റെ കമന്റ് ബോക്‌സ് ചിരിയുടെ പൂരപ്പറമ്പാക്കി.
Discussion about this post