കണ്ണൂർ: തളിപ്പറമ്പിൽ വീട് പൊളിക്കുന്നതിനിടെ ചുവരിടിഞ്ഞ് വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന കുട്ടി മരിച്ചു. അഞ്ച് വയസ്സുകാരി ജിസ ഫാത്തിമ ആണ് മരിച്ചത്. കണ്ണൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
തളിപ്പറമ്പ് തിരുവട്ടൂർ അങ്കണവാടി റോഡിലെ അറാഫത്തിന്റെ വീട് പൊളിക്കുന്നതിനിടെയാണ് ചുവർ ഇടിഞ്ഞ് വീണത്. അപകടത്തിൽ അറാഫത്തിന്റെ മകൻ പത്ത് വയസുകാരനായ ആദിൽ, ബന്ധുവായ ഒൻപത് വയസുകാരി ജിസ ഫാത്തിമ എന്നിവർക്കാണ് പരിക്കേറ്റത്. ജിസ ഫാത്തിമയുടെ നില അതീവ ഗുരുതരമായിരുന്നു.
മെഡിക്കൽ കോളേജിലെ അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്നുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Discussion about this post