തിരുവനന്തപുരം : തിരുവനന്തപുരം ആഴിമലയ്ക്ക് സമീപം രണ്ട് പേര‍് കടലിൽ മുങ്ങി മരിച്ചു. തഞ്ചാവൂർ സ്വദേശി രാജാത്തി(45), ബന്ധുവായ സായ് ഗോപിക (9) എന്നിവരാണ് മരിച്ചത്. കരിക്കാത്തി ബീച്ചിനോട് ചേർന്ന് നടക്കുന്നതിനിടെ ഇരുവരും തിരയിൽ പെടുകയായിരുന്നു എന്നാൽ പോലീസിന്റെ നിഗമനം.
രാവിലെ ഏഴ് മണിയോടെയാണ് സംഭവം നടന്നത്. വിനോദസഞ്ചാരത്തിനായി തഞ്ചാവൂരിൽനിന്ന് വന്ന സംഘത്തിൽ ഉൾപ്പെട്ടവരാണ് അപകടത്തിൽപ്പെട്ടത്. തഞ്ചാവൂരിൽ ഡോക്ടറാണ് രാജാത്തി . ഇവരുടെ ബന്ധുവാണ് മരിച്ച കുട്ടി. കരിക്കാത്തി ബീച്ചിനോടു ചേർന്നുള്ള റിസോർട്ടിലായിരുന്നു ഇവരുടെ താമസം. രാവിലെ നടക്കാനിറങ്ങിയ സമയത്ത് തിരയിലേക്കിറങ്ങിയതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം.
ഇരുവരും മുങ്ങിത്താഴുന്നതു കണ്ട് കൂടെയുണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കനത്ത തിരമാലയുണ്ടായിരുന്നതിനാൽ സാധിച്ചില്ല. ലൈഫ് ഗാർഡ് എത്തിയാണ് ഇരുവരെയും കരയ്ക്കെത്തിച്ചത്. അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.
Discussion about this post