സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളിൽ ശ്രദ്ധേയമായ കാർട്ടൂണുകളും കാരിക്കേച്ചറുകളും സംഭാവന ചെയ്ത സോഷ്യൽ മീഡിയ പേജാണ് ഡിജി ആർട്ട്സ്. ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടതും വൈറലായതുമായ നിരവധി രചനകൾ ഡിജി ആർട്ട്സിന്റെ ബാനറിൽ പുറത്ത് വന്നിട്ടുണ്ട്. അക്കൂട്ടത്തിൽ ശ്രദ്ധ നേടിയിരിക്കുകയാണ് പേജിൽ വന്ന പുതിയ ചിത്രം.
ഒരു കുടുംബം വിഷുക്കണി കാണുന്നതിന്റെ ചിത്രമാണ് ഇതിൽ. കുടുംബത്തിനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമുണ്ട്. ഒപ്പം പ്രസരിപ്പാർന്ന കണ്ണുകളോടെ ചിരിച്ച് മയിൽ പീലിയും കൊന്നപ്പൂവും തലയിൽ അണിഞ്ഞ് വന്ദേഭാരത് എക്സ്പ്രസും ചിത്രത്തിലുണ്ട്. നിമിഷങ്ങൾ കൊണ്ട് തന്നെ കാർട്ടൂൺ ദേശീയതലത്തിലുൾപ്പെടെ വൈറലാവുകയായിരുന്നു.
അമ്മൂമ്മ ഓൺലൈൻ ക്ലാസിൽ നോക്കിയിരിക്കുമ്പോൾ പുറത്തെ കാഴ്ച്ചകൾ കണ്ടിരിക്കുന്ന കുട്ടിയും അതിനൊപ്പം തല തിരിഞ്ഞിരിക്കുന്നത് ഞാനല്ല നിങ്ങളുടെ വിദ്യാഭ്യാസ രീതി എന്ന അടിക്കുറിപ്പും നേരത്തെ എറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കണ്ണൂർ സ്വദേശിയും പ്രവാസിയുമായ പ്രെസൽ ദിവാകരനാണ് ഡിജി ആർട്സിനു പിന്നിൽ. നിരവധി ശ്രദ്ധേയമായ ചിത്രങ്ങളാണ് പേജിലുള്ളത്. ഇതിൽ പലതും വൈറലായിരുന്നു.
Discussion about this post