തിരുവനന്തപുരം : എകെ ആന്റണിയുടെ മകൻ അനിൽ ആന്റണി യോഗ്യതയുള്ള വ്യക്തിയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്.ശബരീനാഥൻ. കെപിസിസി ഡിജിറ്റൽ മിഡിയ സെല്ലിന്റെ തലവനാകാൻ യോഗ്യതയുള്ള ആൾ തന്നെയായിരുന്നു അനിൽ. എന്നാൽ അദ്ദേഹം പാർട്ടി വിട്ടത് ഒട്ടും ശരിയായില്ലെന്ന് ശബരീനാഥൻ പറഞ്ഞു.
അനിൽ ആന്റണിക്ക് വ്യത്യസ്ത അഭിപ്രായങ്ങളുണ്ടായിരുന്നെങ്കിൽ മാറി നിൽക്കണമായിരുന്നു. എതിരഭിപ്രായമുള്ള കാര്യങ്ങളെ പാർട്ടിക്ക് അകത്ത് നിന്നോ പുറത്ത് നിന്നോ അദ്ദേഹത്തിന് വിമർശിക്കാമായിരുന്നു. പക്ഷേ പാർട്ടി വിടാൻ പാടില്ലായിരുന്നു. നൂറ് ശതമാനം അദ്ദേഹം കോൺഗ്രസിനുള്ളിൽ തന്നെ നിൽക്കണമായിരുന്നുവെന്ന് ശബരീനാഥൻ പറഞ്ഞു.
അനിലിനെ കുഴിയാനയെന്നോ അരിക്കൊമ്പനെന്നോ മറ്റെന്തെങ്കിലുമോ വിളിക്കാൻ താനാളല്ല. എല്ലാവർക്കും അവരുടേതായ സ്പേസ് ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post