കണ്ണൂർ : മദ്യലഹരിയിൽ വയോധികയോട് ആക്രശിച്ച് ധർമ്മടം എസഎച്ച്ഒ. മകനെ ജാമ്യത്തിൽ ഇറക്കാൻ വന്ന വയോധികയ്ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. ധര്‍മടം സ്റ്റേഷനിലെ എസ്എച്ച്ഒ കെ.സ്മിതേഷിനെതിരെ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.
ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. മദ്യപിച്ച് വാഹനമോടിച്ചെന്ന് ആരോപിച്ചാണ് മകനായ അനിൽകുമാറിനെ കസ്റ്റഡിയിലെടുത്തത്. മകനെ ജാമ്യത്തിലിറക്കാൻ പോലീസ് സ്റ്റേഷനിലെത്തിയ വയോധികയെ പോലീസ് ഉദ്യോഗസ്ഥൻ അസഭ്യം പറയുകയായിരുന്നു. ഇവർ വന്ന വാഹനത്തിന്റെ ചില്ല് തകർത്ത എസ്എച്ച്‌ഒ അമ്മയെ തള്ളിയിട്ടെന്നും കുടുംബം പരാതിപ്പെട്ടു.
ടീ ഷർട്ടും മുണ്ടും ധരിച്ച് മഫ്തിയിലായിരുന്നു എസ്എച്ച്ഒ. ഇയാൾ എടുത്തോണ്ട് പോടാ എന്ന് പറയുന്നത് കേൾക്കാം. നിലത്തിരുന്ന അമ്മയെ എഴുന്നേൽപ്പിക്കാനുള്ള പോലീസുകാരുടെ ശ്രമത്തിനിടെ അമ്മ ഹൃദ്രോഗിയാണെന്ന് മകൻ വിളിച്ചുപറഞ്ഞു.
എന്തിനാണ് ചീത്ത വിളിക്കുന്നതെന്ന് മകൻ വീഡിയോയിൽ ചോദിക്കുന്നത് കേൾക്കാം. എന്നാൽ പലപ്പോഴും ആക്രോശിച്ചുകൊണ്ട് ‘എണീറ്റു പോകൂ’ എന്നാണ് സ്മിതേഷ് മറുപടി നൽകുന്നത്.
സ്മിതേഷ് മദ്യപിച്ചിരുന്നെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ സ്പെഷൽ ബ്രാഞ്ചും സ്മിതേഷിനെതിരെ റിപ്പോർട്ട് നൽകി.
Discussion about this post