പാലക്കാട് : അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അട്ടപ്പാടി പുതൂർ പഞ്ചായത്തിലെ കന്തസ്വാമി എന്നയാളാണ് കൊല്ലപ്പെട്ടത്. അൻപത് വയസ്സായിരുന്നു.
തൊട്ടടുത്ത ഊരിലേക്ക് പോവുകയായിരുന്നു ഇയാൾ. പോകുന്ന വഴിയിലാണ് കാട്ടാന ആക്രമിച്ചത്. ഉടൻ തന്നെ വനം വകുപ്പ് എത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. വാസന്തിയാണ് ഭാര്യ.
അട്ടപ്പാടിയിൽ കാട്ടാനകളുടെ ആക്രമണങ്ങൾ തുടർക്കഥയാവുകയാണ്. കഴിഞ്ഞ കുറച്ച് നാളുകളായി നിരവധി പേർക്കാണ് കാട്ടാനകളുടെ ആക്രമണം നേരിടേണ്ടി വന്നത്.ഇതോടെ ഈ വർഷം അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മരണം മൂന്നായി
Discussion about this post