കൊച്ചി: ബിജെപിയ്ക്ക് വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ പുതിയ ഫേസ്ബുക്ക് പോസ്റ്റുമായി നടൻ ഹരീഷ് പേരടി. സത്യം പറയുന്ന മനുഷ്യനായി ജീവിക്കുമ്പോൾ കിട്ടുന്ന സുഖം എല്ലാ അടിമത്വങ്ങളെയും മറികടക്കുന്ന സ്വാതന്ത്യമാണെന്ന് നടൻ പറയുന്നു. നിങ്ങൾ സത്യം പറയാൻ തുടങ്ങുമ്പോൾ കള്ളൻമാരുടെ കുരു പൊട്ടി ഉലിക്കുക എന്നത് ഒരു പ്രകൃതി നിയമമാണ്..അത് കാര്യമാക്കണ്ടെന്ന് ഹരീഷ് പേരടി കുറിച്ചു.
വോട്ട് ചെയ്യാൻ തുടങ്ങിയത് മുതൽ ഇടതുപക്ഷത്തെ പിന്തുണച്ച താൻ ഇനി ബി.ജെ.പിയുടെ താമരയ്ക്ക് വോട്ട് ചെയ്യുമെന്നായിരുന്നു നടൻ വ്യക്തമാക്കിയത്. കേരളത്തിൽ വന്ദേഭാരത് ട്രെയിൻ എത്തിയ വാർത്താ കുറിപ്പിനോടൊപ്പമായിരുന്നു ഈ പ്രഖ്യാപനം.
രാഷ്ട്രീയം വ്യക്തമാക്കിയതോടെ നടനെതിരെ ഇടത് പ്രൊഫൈലുകളിൽ നിന്ന് സൈബർ ആക്രമണം കടുത്തിരുന്നു. ഭരണത്തിന്റെ നിറം എന്തായാലും എനിക്കും എന്റെ നാടിനും അഴിമതിയില്ലാത്ത വേഗത വേണം… ഇനിയും എന്റെ വോട്ട് നശിപ്പിക്കാൻ വയ്യാ എന്നായിരുന്നു നടന്റെ പ്രസ്താവന.
Discussion about this post