പമ്പ: ജയറാമിനൊപ്പം ആദ്യമായി ശബരിമലയിൽ ദർശനം നടത്തി പാർവതി. കറുത്ത നിറമുള്ള വസ്ത്രം ധരിച്ച്, മാലയിട്ട് സന്നിധാനത്ത് ഭഗവാന് മുന്നിൽ നിന്ന് പ്രാർത്ഥിക്കുന്ന ചിത്രം ജയറാം തന്നെയാണ് സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചത്. ജയറാമിനേയും പാർവതിയേയും ചിത്രത്തിൽ കാണാം. സ്വാമി ശരണം എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
എല്ലാവർഷവും ശബരിമല ദർശനം മുടക്കാത്ത വ്യക്തിയാണ് ജയറാം. 53കാരിയായ പാർവതി ഇതാദ്യമായിട്ടാണ് ജയറാമിനൊപ്പം മല ചവിട്ടുന്നത്. 1992ൽ ജയറാമുമായുള്ള വിവാഹത്തിന് ശേഷം പാർവതി അഭിനയ ജീവിതത്തിൽ നിന്ന് ഇടവേള എടുത്തിരുന്നു. നൃത്ത വേദികളിലേക്ക് പാർവതി മടങ്ങി എത്തിയെങ്കിലും അഭിനയരംഗത്തേക്ക് എത്തിയിരുന്നില്ല.
Discussion about this post