തിരുവനന്തപുരം: തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ തീപിടുത്തം. ബസ് വെയിറ്റിംഗ് ഷെഡിനോട് ചേർന്നുള്ള കടകൾക്കാണ് തീപിടിച്ചത്. അഞ്ച് കടകൾ പൂർണമായും കത്തിനശിച്ചു. ചായക്കടയിലെ സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടകാരണം. ആളുകളെ സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. ആർക്കും ആളപായമില്ല. അഗ്നിരക്ഷാസേനയുടെ അഞ്ച് യൂണിറ്റാണ് സ്ഥലത്തെത്തിയത്. നിലവിൽ തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.
തീപിടുത്തം ഉണ്ടായ ഉടനെ മറ്റ് കടകളിലെ സാധനങ്ങൾ മാറ്റിയതിനാൽ പൂർണമായി കത്തി നശിച്ചിട്ടില്ല. പ്രദേശത്ത് വലിയ തോതിൽ പുക ഉയർന്നിട്ടുണ്ട്. നാട്ടുകാരും കെഎസ്ആർടിസി ജീവനക്കാരും പൊലീസും ഫയർ ഫോഴ്‌സും ചുമട്ടുതൊഴിലാളികളും സംയുക്തമായി സജീവമായി ഇടപെട്ടത് കൊണ്ടാണ് തീ വേഗത്തിൽ അണക്കാൻ കഴിഞ്ഞതെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. നോർത്ത് ബസ് സ്റ്റാന്റിനോട് ചേർന്ന സ്ഥലത്താണ് അപകടം നടന്നത്. വലിയ അപകട സാധ്യത ഒഴിഞ്ഞിട്ടുണ്ടെന്നും കാര്യങ്ങൾ നിയന്ത്രണ വിധേയമാണെന്നും അദ്ദേഹം അറിയിച്ചു. അതേസമയം പ്രദേശത്ത് ഇപ്പോൾ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
Discussion about this post