ന്യൂയോർക്ക്/ വിജയവാഡ: അമേരിക്കയിൽ ആന്ധ്രാ സ്വദേശിയായ യുവാവ് വെടിയേറ്റ് മരിച്ചു. ഫ്രാങ്ക്‌ളിൻടണിലായിരുന്നു സംഭവം. ഏലൂരു സ്വദേശിയായ സയേഷ വീരയാണ് കൊല്ലപ്പെട്ടത്.
ഉപരിപഠനത്തിനായി അമേരിക്കയിൽ എത്തിയതായിരുന്നു സയേഷ് വീര. ഇവിടെ ഒരു ഫ്യൂവൽ സ്റ്റേഷനിൽ സയേഷ് ജോലിയിലും ചെയ്തിരുന്നു. ഇവിടെ വച്ചുണ്ടായ വെടിവെപ്പിലായിരുന്നു യുവാവിന് പരിക്കേറ്റത്.
പുലർച്ചെ ഒന്നരയോടെയായിരുന്നു ആക്രമണം. യുവാവിന് നേരെ വെടിയുതിർത്തതിന് ശേഷം അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു. ശബ്ദം കേട്ട് അകത്തുണ്ടായിരുന്നവർ ഓടിയെത്തി. അപ്പോഴാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന സയേഷിനെ കണ്ടത്. ഉടനെ ഗ്രാന്റ് മെഡിക്കൽ സെന്ററിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അക്രമിയ്ക്കായി പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ക്യാമറകൾ പോലീസ് പരിശോധിക്കുന്നുണ്ട്.
സയേഷിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. അമ്മയും അനിയനുമാണ് യുവാവിനുള്ളത്. രണ്ട് വർഷം മുൻപായിരുന്നു സയേഷിന്റെ പിതാവ് മരിച്ചത്.
Discussion about this post