ടെക്‌സാസ്: ഒരു വയസുകാരിയായ മകൾ പട്ടിണി കിടന്നു മരിച്ചതിന് രക്ഷിതാക്കൾക്ക് തടവുശിക്ഷ വിധിച്ച് കോടതി. ടെക്‌സാസിലാണ് സംഭവം. ഫാസ്റ്റ് ഫുഡ് പ്രേമികളായ രക്ഷിതാക്കൾ മകളുടെ ആരോഗ്യം ശ്രദ്ധിക്കാതെ ഇരുന്നു.
പട്ടിണി കിടന്ന് മരിച്ച ഒരു വയസുകാരിയായ പെൺകുട്ടി ജോർജിയ മരിക്കുമ്പോഴുള്ള ഭാരം 3.85 കിലോ മാത്രമായിരുന്നു. ഇത് ജോർജിയ ജനിച്ച സമയത്തെ ഭാരത്തേക്കാൾ കുറവായിരുന്നു. മാസങ്ങളായി മകളുടെ ഭാരം കുറഞ്ഞ് വരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടും അത് ശ്രദ്ധിക്കാതിരുന്നതിനും മകളെ പട്ടിണി മൂലം മരിക്കാൻ വിടുകയും ചെയ്ത രക്ഷിതാക്കൾക്കെതിരെയാണ് കേസ് എടുത്തത്.
കുഞ്ഞിന്റെ മാതാപിതാക്കൾക്ക് നൂറുകിലോയിലധികം ഭാരമുണ്ടായിരുന്നു. മാതാപിതാക്കൾ കുട്ടിക്ക് ഭക്ഷണം കൃത്യ സമയത്ത് നൽകാനോ ചികിത്സ എത്തിക്കാനോ ശ്രമിച്ചിരുന്നില്ല. കേസിൻറെ വിചാരണയ്ക്കിടെ ജോർജിയയുടെ പിതാവ് കുറ്റമേറ്റിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾക്ക് ജീവപരന്ത്യം ശിക്ഷ വിധിച്ചത്
Discussion about this post