എറണാകുളം: ഊന്നുകല്ലിൽ പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ ഓർത്തഡോക്‌സ് സഭാ പാതിരിയെ കസ്റ്റഡിയിൽ വാങ്ങാൻ ഒരുങ്ങി പോലീസ്. ഇതിന്റെ ഭാഗമായി പോലീസ് കോടതിയിൽ അപേക്ഷ നൽകും. 77 കാരനായ ശെമവൂൻ റമ്പാനാണ് കേസിലെ പ്രതി.
ഉച്ചയോടെ പാതിരിയെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകുമെന്നാണ് സൂചന. 15 കാരിയ്ക്ക് പുറമേ കൂടുതൽ പേരെ ഇയാൾ ഉപദ്രവിച്ചിട്ടുണ്ടോയെന്ന കാര്യത്തിൽ പോലീസിന് സംശയമുണ്ട്. ഇതിലുൾപ്പെടെ വ്യക്തത ലഭിക്കുന്നതിനായി ചോദ്യം ചെയ്യുന്നതിന് വേണ്ടിയാണ് ഇയാളെ കസ്റ്റഡിയിൽ വാങ്ങുന്നത്. ഇന്നലെയാണ് പോലീസ് ശെമവൂൻ റമ്പാനെ അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ മൂന്നാം തിയതിയായിരുന്നു പാതിരി പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ചത്. ഉച്ചഭക്ഷണം നൽകാനായി പള്ളിമേടയിലെത്തിയതായിരുന്നു പെൺകുട്ടി. ഇതിനിടെ പാതിരി കയറിപ്പിടിക്കുകയും മോശമായി സംസാരിക്കുകയുമായിരുന്നു. ഇക്കാര്യം കുട്ടി രക്ഷിതാക്കളോട് പറഞ്ഞു. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. മൂവാറ്റുപുഴ ഊന്നുകൽ പോലീസാണ് പാതിരിയ്ക്കെതിരെ കേസ് എടുത്തത്.
ഇതിന് പിന്നാലെ ഇന്നലെ രാവിലെ പാതിരിയെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. തുടർന്ന് ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം സംഭവത്തിൽ ഓർത്തഡോക്‌സ് സഭയും അന്വേഷണം തുടങ്ങി. അന്വേഷണത്തിനായി സഭാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ ബാവയുടെ നിർദ്ദേശപ്രകാരം മൂന്നംഗ സമിതി രൂപീകരിച്ചിട്ടുണ്ട്.
Discussion about this post