മലപ്പുറം: കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസിന് തിരൂരിൽ സ്റ്റോപ്പില്ലാത്തതിൽ പ്രതിഷേധവുമായി തവന്നൂർ എംഎൽഎ കെ.ടി ജലീൽ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതിഷേധം. നേരത്തെ മുസ്ലീം ലീഗും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
മലപ്പുറം ജില്ലയിലൂടെ കടന്നുപോകുന്ന പ്രധാനപ്പെട്ട 14 ട്രെയിനുകൾക്ക് തിരൂർ ഉൾപ്പെടെ ജില്ലയിലെ ഒരു സ്റ്റേഷനിലും സ്റ്റോപ്പില്ലെന്നും ഇത്രമാത്രം അവഗണിക്കപ്പെടാൻ മലപ്പുറം ജില്ലക്കാർ എന്ത് തെറ്റ് ചെയ്തുവെന്നുമാണ് ജലീൽ ചോദിക്കുന്നത്. മലപ്പുറത്തുകാരെന്താ കടലാസിന്റെ ആളുകളോ എന്നും മുൻ മന്ത്രി ചോദിക്കുന്നു.
വന്ദേഭാരതിന് തിരൂരിൽ സ്‌റ്റോപ്പില്ലാത്തത് മലപ്പുറത്തെ ജനങ്ങളോടുള്ള വിവേചനമാണെന്നാണ് ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം കുറ്റപ്പെടുത്തിയത്.
Discussion about this post